'കാല്‍ തടവുന്ന സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല; കെഞ്ചിയിട്ടും ഫലമുണ്ടായില്ല'; വിവാദ പരാമര്‍ശവുമായി റോബോ ശങ്കര്‍

Last Updated:

നായകനായ ആദി മാത്രമേ എന്നെ തൊടാവൂമെന്നും മറ്റാർക്കും പറ്റില്ലെന്നും ഹൻസിക പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായതെന്നും റോബോ ശങ്കർ വ്യക്തമാക്കി.

ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ റോബോ ശങ്കര്‍ ഹൻസികയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരാമർശം വിവാദത്തിനു ഇടയാക്കി. ഹൻസിക വേദിയിലിരിക്കേ അപമാനിക്കുന്ന തരത്തില്‍ റോബോ ശങ്കര്‍ സംസാരിച്ചതാണ് വിവാദത്തിന് തിരികൊളിത്തിയിരിക്കുന്നത്. പിന്നാലെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്. ശങ്കറിന്റെ വാക്കുകൾക്കെതിരെ ചടങ്ങിൽ സന്നിഹിതരായ മാധ്യമപ്രവർത്തകരും രം​ഗത്തെത്തിയിരുന്നു.
‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്’ റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
advertisement
എന്നാൽ വിവാദ പ്രസം​ഗം തമാശയായെടുക്കണമെന്ന് പറഞ്ഞാണ് റോബോ ശങ്കര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്. റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. ഈ പ്രസ്താവന പരിപാടിയിലുണ്ടായ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തു. ഇതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വേദിയില്‍ വെച്ച് ക്ഷമാപണവും നടത്തി.
നടി ഹൻസിക മോട്‍വാനിയുടെ (Hansika Motwani) പ്രണയവും വിവാഹവും ഏറെ മാധ്യമശ്രദ്ധ നേടിയ സംഭവമാണ്. സൊഹെയ്ൽ കതൂരിയയാണ് ഹൻസികയുടെ ഭർത്താവ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കാല്‍ തടവുന്ന സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല; കെഞ്ചിയിട്ടും ഫലമുണ്ടായില്ല'; വിവാദ പരാമര്‍ശവുമായി റോബോ ശങ്കര്‍
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement