വിഷയത്തിൽ നരേന്ദ്ര മോദി ഇടപെടണം; പബ്ജിയിലെ കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതിയുടെ ഭർത്താവ്

Last Updated:

നാല് കുട്ടികളുടെ അമ്മയായ 27 കാരി സീമ ഹൈദരാണ് കാമുകനെ തേടി നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്.

news 18
news 18
കഴിഞ്ഞ ദിവസമാണ് പബ്ജി കളിച്ച് പ്രണയത്തിലായ കാമുകനെ തേടി പാകിസ്ഥാനിലും യുവതി ഇന്ത്യയിലെത്തിയ വാർത്ത പുറത്തുവന്നത്. ഇപ്പോൾ സംഭവത്തിൽ പുതിയ ട്വിസ്റ്റും സംഭവിച്ചിരിക്കുകയാണ്. നാല് കുട്ടികളുടെ അമ്മയായ 27 കാരി സീമ ഹൈദരാണ് കാമുകനെ തേടി നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെത്തിയ തന്റെ ഭാര്യയേയും മക്കളേയും തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സീമയുടെ ഭർത്താവ് ഗുലാം ഹൈദർ. പാകിസ്ഥാൻ സ്വദേശിയായ ഗുലാം ഹൈദർ നിലവിൽ സൗദി അറേബ്യയിലാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് ഭാര്യയേയും മക്കളേയും വേണമെന്ന് ഗുലാം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി സർക്കാർ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം സീമയേയും മക്കളേയും സുരക്ഷിതരായി തിരിച്ച് പാകിസ്ഥാനിലേക്ക് അയക്കണമെന്നാണ് ഗുലാമിന്റെ ആവശ്യം. കാണാതായ ഭാര്യയേയും മക്കളേയും കണ്ടെത്താൻ സഹായിച്ച് ഇന്ത്യയിലെ മാധ്യമങ്ങളാണെന്നും അവരോടും നന്ദിയുണ്ടെന്നും വീഡിയോയിൽ ഹൈദർ പറയുന്നു.
advertisement
Also Read- പബ്ജിയിൽ പോരടിച്ച് പ്രണയത്തിലായി; കാമുകനെ തേടി 27കാരി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി; ഒപ്പം നാല് മക്കളും
ഗ്രേറ്റർ നോയിഡ സ്വദേശിയായ 22 കാരൻ സച്ചിനെ തേടിയാണ് സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിൽ എത്തിയത്. പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. വൈകാതെ തന്നെ ഇരുവരും പ്രണയത്തിയെന്നും സച്ചിനെ കാണാനായി സീമ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിലേക്കാണ് ആദ്യം സീമ എത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. അവിടെ നിന്നും പൊഖാറ വഴി ഇന്ത്യയിലേക്ക് കടന്ന അവര്‍ സച്ചിന്‍ താമിസിക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെത്തിച്ചേര്‍ന്നു. വിവാഹത്തിനായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും ഒരു അഭിഭാഷകനെ സമീപിക്കുകയായിരുന്നു. അഭിഭാഷകനാണ് ഇരുവരെയും പോലീസിന് മുന്നിൽ എത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിഷയത്തിൽ നരേന്ദ്ര മോദി ഇടപെടണം; പബ്ജിയിലെ കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതിയുടെ ഭർത്താവ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement