ക്ഷമിക്കണം മുതലാളീ! ഭാര്യയുടെ ദേഷ്യം മാറ്റാന്‍ മുതലാളിയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബരകാര്‍ ഡ്രൈവര്‍ മോഷ്ടിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
മോഷണം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കാര്‍ കണ്ടെത്തി
ഭാര്യയുടെ ദേഷ്യം മാറ്റാന്‍ മുതലാളിയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബര കാര്‍ മോഷ്ടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദുര്‍ഗേഷ് രാജ്പുത്ത് എന്നയാളാണ് ഒരു കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്‍ഡോര്‍ സ്വദേശിയായ രാകേഷ് അഗര്‍വാളിന് കീഴില്‍ ജോലി ചെയ്യുകയായിരുന്നു ദുര്‍ഗേഷ്. രാകേഷിന് ഒരു റേഞ്ച് റോവര്‍ കാറുണ്ട്. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് കാറിന്റെ താക്കോല്‍ രാകേഷില്‍ നിന്നും വാങ്ങി. കാര്‍ വൃത്തിയാക്കാനെന്നു പറഞ്ഞാണ് ഇയാള്‍ രാകേഷില്‍ നിന്ന് താക്കോല്‍ വാങ്ങിയത്.
ദുര്‍ഗേഷിനെ വിശ്വസിച്ച രാകേഷ് കാറിന്റെ താക്കോല്‍ നല്‍കി. എന്നാല്‍ കാര്‍ വൃത്തിയാക്കാന്‍ കൂട്ടാക്കാതെ ദുര്‍ഗേഷ് ഈ ആഡംബര കാറോടിച്ച് തന്റെ ഭാര്യയെ കാണാനായി വീട്ടിലേക്ക് പോയി.
നേരം വൈകിയിട്ടും ഡ്രൈവറിനെ കാണാതായതോടെ രാകേഷ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ദുര്‍ഗേഷ് മോഷ്ടിച്ച കാറില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നു. അതുപയോഗിച്ച് പോലീസ് കാര്‍ ട്രാക്ക് ചെയ്തു.
advertisement
മോഷണം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കാര്‍ കണ്ടെത്തി. ഡ്രൈവറായ ദുര്‍ഗേഷ് രാജ്പുത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍ഡോറില്‍ നിന്നുള്ള പോലീസ് സംഘം പ്രതിയില്‍ നിന്നും കാര്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായാണ് കാര്‍ മോഷ്ടിച്ചതെന്ന് ദുര്‍ഗേഷ് പോലീസിനോട് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
March 18, 2025 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ഷമിക്കണം മുതലാളീ! ഭാര്യയുടെ ദേഷ്യം മാറ്റാന്‍ മുതലാളിയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബരകാര്‍ ഡ്രൈവര്‍ മോഷ്ടിച്ചു