അമേരിക്കയിലെ ഒരു പ്രൊഫസർക്കു സംഭവിച്ച അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജോസഫ് മുള്ളിൻസ് എന്ന പ്രൊഫസ്സറാണ് തനിക്കു സംഭവിച്ച അബദ്ധം ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. ക്ലാസ് റൂം മാറിപ്പോയ കഥയാണ് അദേഹത്തിന്റ ട്വീറ്റിൽ പറയുന്നത്.
”പതിവുപോലെ രാവിലെ 8.30 ന് ഞാൻ ക്ലാസ്സിലെത്തി. പക്ഷേ വിദ്യാർഥികൾ ആരും ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. 40 വിദ്യാർഥികൾ പഠിക്കുന്ന ക്ലാസ്സിൽ ഒരൊറ്റ ആൾ പോലും എത്തിയില്ല എന്ന കാര്യം എന്നെ വളരെയധികം വേദനിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്നറിയാൻ ഞാൻ വിദ്യാർഥികൾക്ക് മെയിൽ അയച്ചു. ഉടൻ ഒരു മറുപടിയെത്തി. ഞാൻ കയറിയ ക്ലാസ് റൂം മാറിപ്പോയി എന്നാണ് അതിൽ എഴുതിയിരുന്നത്”, എന്നാണ് പ്രൊഫസർ ട്വീറ്റിൽ കുറിച്ചത്.
Today, nobody showed up to my 8.15am class.
0 students of about 40. Sitting in the empty room, I email them, trying to disguise my hurt feelings.
2 mins later, I get a reply: “Professor, we think you might be in the wrong room.” So anyway off I go to live in a hole forever.
— Joseph Mullins (@josephmullins) February 14, 2023
ഇക്കാര്യം പറഞ്ഞ് എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും ഭാര്യ തന്നെ കളിയാക്കുകയാണെന്നും പ്രൊഫസ്സർ ജോസഫ് മുള്ളിൻസ് പിന്നീട് ഈ സംഭവത്തോട് അനുബന്ധമായി ട്വീറ്റ് ചെയ്തു.
Also read-എക്കണോമി ക്ലാസിൽ യാത്ര ചെയ്ത് ദീപിക പദുക്കോൺ; വിമാനത്തിൽ നിന്നുള്ള വീഡിയോ വൈറൽ
പ്രൊഫസറിന്റെ ട്വീറ്റിന് ഇതിനോടകം 14.5 മില്യൻ വ്യൂ ആണ് ലഭിച്ചിരിക്കുന്നത്. നിരവധി ആളുകൾ ട്വീറ്റിന് താഴെ കമന്റുകളുമായും എത്തുന്നുണ്ട്. ചിലർ സമാനമായ അനുഭവങ്ങളും പങ്കു വെച്ചു. പരീക്ഷയില്ലാത്ത ദിവസം എക്സാമിനർ ആയി എക്സാം ഹോളിൽ പോയ കാര്യവും അവിടെ വിദ്യാർഥികളെ കാണാതെ അമ്പരന്ന കാര്യവുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഒരു സയൻസ് അധ്യാപകൻ തനിക്കുണ്ടായ ഒരു അബദ്ധം മുൻപ് പങ്കുവെച്ചിരുന്നു. ഗ്രെഗ് ഡോണിറ്റ്സൺ എന്നയാളാണ്, ടിക് ടോക്കിൽ അനുഭവം പങ്കുവെച്ചത്. ഇദ്ദേഹത്തിന്റെ പാന്റിന്റെ പിന്നിൽ ഒരു തുള വീണിരുന്നു. ചെറുതെങ്കിലും അടിവസ്ത്രം കാണാവുന്ന തരത്തിലായിരുന്നു ആ കീറൽ. ഇത് ഒരു കുറിപ്പാക്കി എഴുതി നൽകിയാണ് വിദ്യാർഥികൾ മാഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഓരോ ടീച്ചറുടെയും ഏറ്റവും മോശം പേടിസ്വപ്നത്തിൽ ഒന്നാണിത് എന്നു പറഞ്ഞാണ് അദ്ദേഹം കീറിയ പാന്റ് ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
Also read-രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന് ‘ഫൈവ് സ്റ്റാർ’ നല്കി സോഷ്യോളജിസ്റ്റ്; ട്വീറ്റ് വൈറൽ
ഒരു വിദ്യാർത്ഥിനി ടീച്ചർക്കു നൽകിയ രാജിക്കത്ത് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദ്യാർത്ഥിനിയുടെ നിഷ്കളങ്കതയാണ് ഇവിടെ ചർച്ചാ വിഷയമായത്. ശ്രേയ എന്ന പേരുള്ള വിദ്യാർത്ഥിനി എഴുതി നൽകിയ കത്താണിത്. ക്ലാസ് ലീഡർ ആയ കുട്ടി, മറ്റുള്ളവർ താൻ പറയുന്നത് കേൾക്കാത്തതിലാണ് കടുത്ത നിലപാടിലേക്ക് പോയത്. പോസ്ടിനോപ്പം ടീച്ചർ കുറിച്ച വാക്കുകൾ ഇതാണ്: “അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് ഈ പോസ്റ്റ് എഫ്ബിയില്‍ ഇട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.