സിനിമയെ വെല്ലുന്ന ജീവിതം; അപകടത്തില്‍ ഓര്‍മ നഷ്ടപ്പെട്ട യുവതി കാമുകനെ ടാക്സി ഡ്രൈവറെന്ന് തെറ്റിദ്ധരിച്ചു

Last Updated:

കാനഡയിൽ താമസമാക്കിയ ഇന്ത്യൻ വംശജ നാഷ് പിള്ള എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നാഷ് തന്റെ കാമുകനെ ടാക്‌സി ഡ്രൈവറെന്ന് തെറ്റിദ്ധരിച്ചു

(News18 Hindi)
(News18 Hindi)
ഒരുദിവസം ഉറക്കമുണരുമ്പോള്‍ നിങ്ങളുടെ ഓര്‍മ നഷ്ടപ്പെട്ടുപോയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓര്‍മ്മയില്ലാത്ത ഒരു അവസ്ഥയിലെത്തിയാല്‍ എന്തുചെയ്യുമെന്ന് ആലോചിക്കുന്നവരാകും നമ്മളില്‍ ഭൂരിഭാഗം പേരും. അത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോയ യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാനഡയിൽ താമസമാക്കിയ ഇന്ത്യൻ വംശജ നാഷ് പിള്ള എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നാഷ് തന്റെ കാമുകനെ ടാക്‌സി ഡ്രൈവറെന്ന് തെറ്റിദ്ധരിച്ചു.
തന്റെ ഒമ്പതാം വയസിലാണ് നാഷ് ഒരു കാറപകടത്തില്‍പ്പെട്ടത്. കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. അപകടത്തിന്റെ ഭാഗമായി നാഷിന് ഇടയ്ക്കിടെ അപസ്മാരവും ഉണ്ടാകുമായിരുന്നു.
2022ല്‍ മറ്റൊരു അപകടത്തില്‍ നാഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെയാണ് നാഷിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടത്. അപകടത്തിന് ശേഷം ബോധം തെളിഞ്ഞെങ്കിലും കാമുകനായ ജോഹന്നാസ് ജാകോപിനെയും തന്റെ ആറുവയസുകാരിയായ മകളെയും നാഷ് തിരിച്ചറിഞ്ഞില്ല. അപകടസമയത്ത് ജോഹന്നാസാണ് നാഷിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. തന്നെ ആശുപത്രിയിലെത്തിച്ച ടാക്‌സി ഡ്രൈവറാണ് ജൊഹന്നാസ് എന്നാണ് നാഷ് തെറ്റിദ്ധരിച്ചത്.
advertisement
തുടര്‍ന്ന് മൂന്ന് ദിവസത്തോളം നാഷ് ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് യുവതിയെ ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ അപ്പോഴെല്ലാം നാഷിനോടൊപ്പം ജൊഹന്നാസും നിലയുറപ്പിച്ചു. അപകടത്തിന്റെ ഫലമായി നാഷിന് നിരവധി തവണ ആശുപത്രിയിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ അപ്പോഴും നാഷിനെ ജൊഹന്നാസ് കൈവിട്ടില്ല. ഇക്കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. നാഷിന്റെ കുടുംബവും ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി.
രോഗമുക്തയാകുന്നത് വരെ ഭര്‍ത്താവ് ക്ഷമയോടെ കാത്തിരുന്നുവെന്നും തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയെന്നും നാഷ് പറഞ്ഞു. ഒരു ഘട്ടത്തില്‍ മകളെ പോലും തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും നാഷ് പറഞ്ഞു. എന്നാല്‍ അപ്പോഴും മാതൃത്വമെന്ന വികാരം തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും നാഷ് വ്യക്തമാക്കി. പ്രതിസന്ധിഘട്ടത്തിലും തന്നെ ചേര്‍ത്തുപിടിച്ച ജൊഹന്നാസിനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും നാഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമയെ വെല്ലുന്ന നാഷിന്റെ ജീവിതകഥ ഒരു ഡോക്യുമെന്ററിയാകുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സിനിമയെ വെല്ലുന്ന ജീവിതം; അപകടത്തില്‍ ഓര്‍മ നഷ്ടപ്പെട്ട യുവതി കാമുകനെ ടാക്സി ഡ്രൈവറെന്ന് തെറ്റിദ്ധരിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement