നവരാത്രി വ്രതത്തിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന് സ്പെഷ്യൽ ലഘുഭക്ഷണം നൽകി ഇൻഡിഗോ എയർഹോസ്റ്റസ്; കുറിപ്പ് വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
മുതിർന്ന ഐപിഎസ് ഓഫീസർ അരുൺ ബോത്രയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ ഉണ്ട്. ഇതിന്റെ ഭാഗമായി ചില ആഹാരപദാർത്ഥങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു കൊണ്ടാണ് വ്രതം എടുക്കുക. എന്നാൽ ഇവിടെ യാത്രക്കാരൻ നവരാത്രി വ്രതത്തിലാണെന്ന് മനസ്സിലാക്കി അതിന് അനുയോജ്യമായ ലഘുഭക്ഷണം നൽകിയ ഇൻഡിഗോ ജീവനക്കാരിയുടെ മികച്ച സേവനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന ഐപിഎസ് ഓഫീസർ അരുൺ ബോത്ര. ഇദ്ദേഹം എക്‌സിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. താൻ നവരാത്രി വ്രതത്തിലായതിനാൽ അടുത്തിടെ ഇൻഡിഗോ വിമാനത്തിലെ പതിവ് ലഘുഭക്ഷണങ്ങൾ നിരസിച്ചിരുന്നുവെന്ന് ബോത്ര പറഞ്ഞു. എന്നാൽ താൻ ഭക്ഷണം കഴിക്കാതിരിക്കുകയാണെന്ന് മനസ്സിലാക്കിയ ഇൻഡിഗോ ക്യാബിൻ ക്രൂ പൂർവി ഒരു കപ്പ് ചായയും കുറച്ച് വ്രതത്തിന് അനുയോജ്യമായ ലഘുഭക്ഷണവും കൊണ്ടുവന്നു. എന്നാൽ ഇതിന് പണം സ്വീകരിക്കാനും പൂർവി വിസമ്മതിച്ചു.
കാരണം താനും വ്രതം അനുഷ്ഠിക്കുകയാണെന്നാണ് അവർ ബോത്രയോട് പറഞ്ഞു. എള്ളുകൊണ്ടുണ്ടാക്കിയ ഒരു മധുര പലഹാരവും, ചൗവരിയുടെ ചിപ്സും ചായയുമാണ് പൂർവി അരുൺ ബോത്രയ്ക്കായി നൽകിയത്. ഇതോടൊപ്പം ഒരു കുറിപ്പും അതിലുണ്ടായിരുന്നു. അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ” മിസ്റ്റർ ബോത്ര, നിങ്ങൾ ഇന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ സന്തോഷമുണ്ട്. ദുർഗ്ഗാ ദേവി നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.” എന്നാണ് അതിൽ കുറിച്ചിരുന്നത്. ഇതിനുള്ള മറുപടി ആണ് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചത്. “ദേവി നമ്മെ വ്യത്യസ്ത രൂപങ്ങളിൽ പരിപാലിക്കും. ഇന്ന് ഒരു ഇൻഡിഗോ ക്രൂ അംഗമായ പൂർവി ആയി വന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ പോസ്റ്റ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഇതിനോടകം തന്നെ ഏകദേശം 2 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
advertisement
Mother Divine takes care of you in different forms. Today she came as Purvi, an @IndiGo6E crew member.
As I didn’t take snacks due to #Navratri fasting she returned with Sabudana Chips, Til Chikki & tea. When I asked how much to pay, she said- ‘No money sir. I am also fasting.’ pic.twitter.com/f4Av5oOZoF
— Arun Bothra 🇮🇳 (@arunbothra) October 18, 2023
advertisement
അതേസമയം ബോത്രയുടെ ഈ പോസ്റ്റിനോട് പ്രതികരിച്ച് ഇൻഡിഗോയും എത്തിയിരുന്നു. “സർ, ഞങ്ങളുടെ ടീമിലെ അംഗമായ പൂർവിയുമായുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ അനുഭവത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവളുടെ ചിന്താപൂർവ്വമായ പെരുമാറ്റം നിങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്തി എന്നറിഞ്ഞതിലും സന്തോഷമുണ്ട്. നിങ്ങളുടെ വാക്കുകൾ വളരെ വിലമതിക്കുന്നതാണ്. ഇത് പൂർവിയുമായി പങ്കിടും. നിങ്ങളുടെ ഭാവി യാത്രകളിൽ വീണ്ടും സേവനങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നവരാത്രി ആശംസകൾ,” എന്നും എയർലൈൻ കൂട്ടിച്ചേർത്തു. അതേസമയം 9 ദിവസം നീളുന്ന ഹിന്ദു ഉത്സവമായ നവരാത്രി ആഘോഷത്തിൽ നിരവധി ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. അരി, ഗോതമ്പ്, ഉള്ളി, വെളുത്തുള്ളി, മാംസാഹാരങ്ങൾ, പയർ തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കും. എന്നാൽ പച്ചക്കറികൾ, കല്ലുപ്പ്, പാൽ, ചവ്വരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കാവുന്നതാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 21, 2023 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നവരാത്രി വ്രതത്തിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന് സ്പെഷ്യൽ ലഘുഭക്ഷണം നൽകി ഇൻഡിഗോ എയർഹോസ്റ്റസ്; കുറിപ്പ് വൈറൽ


