എന്നാലും പ്രിയങ്കയോട് അങ്ങനെ ചെയ്യരുതായിരുന്നു; ഇൻഫ്ലുവെൻസറിന് വിമർശനം, പിന്നാലെ മാപ്പപേക്ഷ

Last Updated:

പ്രിയങ്കയും നിക്കും തമ്മിലുള്ള ആശയവിനിമയത്തിൻ്റെ ഒരു ദൃശ്യം പങ്കുവയ്ക്കാൻ ജൂലിയ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്
പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്
അനന്ത് അംബാനിയുടെയും രാധികാ മെർച്ചൻ്റിൻ്റെയും വിവാഹത്തിനായി അടുത്തിടെ യുഎസിൽ നിന്ന് മുംബൈയിലേക്ക് പറന്ന ഇൻഫ്ലുവെൻസർ ജൂലിയ ഷാഫെ, പ്രിയങ്ക ചോപ്രയുടെ (Priyanka Chopra) സംസാരം ഇടയ്ക്ക് വച്ച് നിർത്തി അവരുടെ ഭർത്താവ് നിക്ക് ജോനാസുമായി (Nick Jonas) സംസാരിച്ചതിന് വിമർശനം. ജൂലിയ പ്രിയങ്കയോട് മാപ്പ് പറയുകയും തനിക്ക് നടിയെ ഇഷ്ടമാണെന്നും, ജൂലിയയെ തനിക്ക് അറിയാമെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ അത്ഭുതമായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രിയങ്കയും നിക്കും തമ്മിലുള്ള ആശയവിനിമയത്തിൻ്റെ ഒരു ദൃശ്യം പങ്കുവയ്ക്കാൻ ജൂലിയ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
advertisement
'പ്രിയങ്കയെ സംസാരിക്കാൻ അനുവദിക്കാത്തതിന്' ആളുകൾ ജൂലിയയെ വിമർശിച്ചു തുടങ്ങിയതോടെ വീഡിയോ വൈറലായി. തുടർന്ന് ജൂലിയ ഒരു ക്ഷമാപണ പോസ്റ്റുമായി വന്നു. 'അനന്ത് അംബാനിയുടെ വിവാഹത്തിൽ പ്രിയങ്ക ചോപ്രയെ ഞാൻ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കരുതുന്നു. എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല. ആ വീഡിയോയ്ക്ക് 50 മില്യൺ വ്യൂസ് ഉണ്ട്.' അവർ കൂട്ടിച്ചേർത്തു.
'പ്രിയങ്ക എന്നോട് കൂടുതൽ പറയാൻ ശ്രമിക്കുകയായിരുന്നു, ഞാൻ എന്തോ അത് മുഴുമിക്കാൻ അവസരം കൊടുക്കാത്തത് പോലെയായി. അവരെ ഞാൻ തടഞ്ഞു നിർത്തി എന്നല്ല ഉദ്ദേശിച്ചത്. ഒരിക്കൽ പ്രിയങ്ക എന്നെ അറിയാമെന്ന് പറഞ്ഞു. അതോടെ എൻ്റെ തലയ്ക്കുള്ളിൽ ഒരു റെഡ് അലർട്ട് പോലെയായിരുന്നു. ഇനി ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല എന്നതുപോലെയായിരുന്നു. വിഷയം മാറ്റിയില്ലെങ്കിൽ എൻ്റെ തലച്ചോർ പൊട്ടിത്തെറിക്കുന്നതു പോലെ തോന്നും', ജൂലിയ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
advertisement
“പ്രിയങ്ക ചോപ്രയുടെ ഒരു സൂപ്പർ ഫാൻ എന്ന നിലയിൽ, അവർക്ക് എന്നെ അറിയാമെന്ന് അവർ എന്നോട് പറഞ്ഞപ്പോൾ, അത് എനിക്ക് കൈകാര്യം ചെയ്യാവുന്നതിലും ഏറെയായിരുന്നു. നിക്കിനോട് സംസാരിക്കാൻ വിഷയം മാറ്റുന്നത് ഒരു പ്രാഥമിക സഹജാവബോധം പോലെയായിരുന്നു. പക്ഷേ, അങ്ങനെ ചെയ്തതിലൂടെ, എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളെ ഞാൻ നിരസിച്ചു,” ജൂലിയ പറഞ്ഞു.
“പ്രിയങ്കാ, നിങ്ങൾ ഇത് കാണുകയാണെങ്കിൽ, ഞാൻ നിങ്ങളോട് മോശമായി പെരുമാറാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് അറിയുക. ഞാൻ ക്ഷമ ചോദിക്കുന്നു," ജൂലിയ കുറിച്ചു.
advertisement
അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹത്തിൽ നിന്നുള്ള വീഡിയോകൾ, പ്രത്യേകിച്ച് അതിഥികളുടെ വിലയേറിയ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ജൂലിയ സജീവമായി പങ്കിടുന്നുണ്ട്. കൃപയുടെ പ്രതിരൂപമെന്ന് പരാമർശിച്ച്, നിത അംബാനിയെ കണ്ടുമുട്ടിയ കാര്യവും അവർ പങ്കുവെച്ചു.
Summary: Influencer Julia Chafe sending out a post apologising to dissing Priyanka Chopra
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്നാലും പ്രിയങ്കയോട് അങ്ങനെ ചെയ്യരുതായിരുന്നു; ഇൻഫ്ലുവെൻസറിന് വിമർശനം, പിന്നാലെ മാപ്പപേക്ഷ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement