'അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്; ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന് കൂടെ' ജോയ് മാത്യു
- Published by:Anuraj GR
- news18-malayalam
Last Updated:
'സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്"
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം
അദ്ദേഹം എത്തരക്കാരനാണെന്ന്’- ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
“സന്ദേശം “സിനിമ ഇറങ്ങി
ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു .
ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല.
‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക !
ഇതിനപ്പുറം ഒന്നുമില്ല.”
സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം
advertisement
അദ്ദേഹം എത്തരക്കാരനാണെന്ന്.
അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് .
(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു )
കോഴിക്കോട് മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ മാധ്യമപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
October 30, 2023 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്; ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന് കൂടെ' ജോയ് മാത്യു