സ്ലൈസ് ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റം; കത്രീന കൈഫിന് നഷ്ടം ഏഴ് കോടിയോളം

Last Updated:

ബ്രാൻഡിന്റെ ഏറ്റവും പുതിയ അംബാസിഡറായി അടുത്തിടെ നയൻ‌താര പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കത്രീന വീണ്ടും ചർച്ചയാകുന്നത്

കത്രീന കൈഫ്
കത്രീന കൈഫ്
പെപ്സികോയുടെ ജനപ്രിയ പാനീയമായ സ്ലൈസിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്നുമുള്ള മാറ്റത്തിലൂടെ കത്രീന കൈഫിന് നഷ്ടമായത് ആറ് മുതൽ ഏഴ് കോടിയോളം രൂപയെന്ന് റിപ്പോർട്ട്. ബോളിവുഡ് ചലച്ചിത്ര രംഗത്തെ മുൻ നിര താരങ്ങളിൽ ഒരാളായ കത്രീന തന്റെ അഭിനയ ജീവിതത്തിന് പുറമെ ലാക്മേ, ലോറിയൽ തുടങ്ങി നിരവധി ബ്രാൻഡുകളുടെ കൂടി അംബാസിഡർ ആണ്. 2023 ലാണ് കത്രീന പെപ്സികോയുമായി വേർപിരിഞ്ഞത്.
കത്രീനയുടെ പിൻവാങ്ങലിനെത്തുടർന്ന് സ്ലൈസിന്റെ അംബാസിഡറായി കിയാര അദ്വാനി എത്തിയിരുന്നു. ബ്രാൻഡിന്റെ ഏറ്റവും പുതിയ അംബാസിഡറായി അടുത്തിടെ നയൻ‌താര പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കത്രീന വീണ്ടും ചർച്ചയാകുന്നത്. 'ആംസൂത്ര' പോലുള്ള സ്ലൈസിന്റ വലിയ ക്യാംപെയിനുകളുടെ മുഖമായിരുന്നു കത്രീന.
ഒരു ബ്രാൻഡുമായി കരാറിലേർപ്പെടാൻ ഏകദേശം 7 കോടി വരെ കത്രീന വാങ്ങുന്നുണ്ടെന്നാണ് വിവരം. സ്ലൈസിന്റെ അംബാസിഡർ സ്ഥാനത്ത് നിന്നുമുള്ള മാറ്റത്തിലൂടെ വലിയ സാമ്പത്തിക തിരിച്ചടി കത്രീനയ്ക്കുണ്ടായതായാണ് വിലയിരുത്തൽ. 2003ൽ ബൂം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച കത്രീനയ്ക്ക് ആദ്യ ചിത്രത്തിൽ വലിയ ബോക്സ് ഓഫീസ് വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സൽമാൻഖാനൊപ്പം 2005 ൽ പുറത്തിറങ്ങിയ മേനേ പ്യാർ ക്യോൻ കിയ എന്ന ഹിറ്റ് ചിത്രത്തിലൂടെ കത്രീന ചലച്ചിത്ര ലോകത്ത് തന്റെ സ്ഥാനമുറപ്പിച്ചു. സൽമാൻഖാനൊപ്പം ടൈഗർ 3 യിലും വിജയ് സേതുപതിയ്ക്കൊപ്പം മെറി ക്രിസ്തുമസ് എന്നീ ചിത്രങ്ങളിലാണ് കത്രീന അവസാനമായി സ്‌ക്രീനിൽ എത്തിയത്.
advertisement
Summary: Katrina Kaif incurs a loss of Rs seven crores after stepping down as ambassador to soft drinks brand Slice
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്ലൈസ് ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റം; കത്രീന കൈഫിന് നഷ്ടം ഏഴ് കോടിയോളം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement