advertisement

ടിക് ടോക് വീഡിയോ പ്രണയം; കാമുകനെ കാണാൻ യുവതി അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ

Last Updated:

മുസാഫിറിന്റെ ടിക് ടോക്ക് വീഡിയോകൾ കണ്ടാണ് ഫർഹാനക്ക് യുവാവിനോട് പ്രണയം തോന്നിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൗശിക് അധികാരി
ലൈല-മജ്‌നുവിന്റെ പ്രണയത്തെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാം. എന്നാൽ തന്റെ കാമുകനെ കാണാൻ മലകളും സമുദ്രങ്ങളും കടലുകളും നദികളും താണ്ടി അമേരിക്കയിൽ നിന്ന് ഒരു യുവതി മുർഷിദാബാദിലെത്തിയ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. അമേരിക്കൻ സ്വദേശിയായ ഫർഹാന അക്തറാണ് ഈ പ്രണയകഥയിലെ നായിക. ടിക് ടോക് താരമായ മുസാഫിർ ഹുസൈൻ ആണ് നായകൻ. മൂർഷിദാബാദിലെ റാണിന​ഗർ സ്വദേശിയാണ് മുസാഫിർ.
മുസാഫിറിന്റെ ടിക് ടോക്ക് വീഡിയോകൾ കണ്ടാണ് ഫർഹാനക്ക് യുവാവിനോട് പ്രണയം തോന്നിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. അതിനുശേഷം മൂന്ന് വർഷത്തോളം അവരുടെ പ്രണയബന്ധം തുടർന്നു. അങ്ങനെയിരിക്കെ, മുസാഫിറിനെ നേരിട്ടു കാണണമെന്ന ആ​ഗ്രഹം ഫർസാനയിൽ ശക്തമായി.
advertisement
അവസാനം, അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്താൻ ഫർസാന തീരുമാനിച്ചു. റാണിനഗറിലെ കട്ലമാരി പ്രദേശത്തുള്ള കാമുകന്റെ വീട്ടിലേക്കാണ് നേരെ വന്നത്. സംഭവം അറിഞ്ഞയുടൻ നാട്ടുകാർ മുസാഫിർ ഹുസൈന്റെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. അമേരിക്കക്കാരിയായ കാമുകിയെ കാണാൻ ഇപ്പോഴും നിരവധി പേർ ഈ വീട്ടിലെത്തുന്നുണ്ട്.
ആദ്യം ഫർസാനയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തന്റെ അടങ്ങാത്ത ധൈര്യവും ഇച്ഛാശക്തിയും മുസാഫിറിനോടുള്ള പ്രണയവും തടുക്കാനാവില്ലെന്ന് പിന്നീട് അവർക്ക് മനസിലായതായും ഒടുവിൽ കുടുംബാംഗങ്ങൾ ഈ ബന്ധം അംഗീകരിച്ചതായും ഫർസാന പറഞ്ഞു.
advertisement
"എന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് അവളുടെ കുടുംബത്തെ പോലും വിട്ട് അമേരിക്കയിൽ നിന്ന് ഇവിടം വരെ എത്തിയത്. ഈ വിശ്വാസത്തിന് വില കൽപിക്കാൻ ഞാൻ പരമാവധി ശ്രമിക്കും", മുസാഫിർ ഹുസൈൻ പറഞ്ഞു.
മുസാഫിർ ഹുസൈനെ വിവാഹം കഴിച്ച്, ഭാവിയിൽ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് തന്റെ ആ​ഗ്രഹം എന്നും ഫർഹാന അക്തർ പറഞ്ഞു.
ജോലി കിട്ടി വിദേശത്തേക്കു പോയ കാമുകിയെ യാത്ര അയയ്ക്കാന്‍ പര്‍ദ അണിഞ്ഞെത്തിയ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുടെ പിടിയിലായ വാർത്ത മുൻപ് പുറത്തു വന്നിരുന്നു. കാമുകിയുടെ ബന്ധുക്കളുടെ കണ്ണില്‍പ്പെടാതിരാക്കാനാണ് യുവാവ് പര്‍ദ അണിഞ്ഞുള്ള സാഹസത്തിനൊരുങ്ങിയത്. എന്നാല്‍ ബന്ധുക്കളുടെ കൈയ്യില്‍പ്പെടുന്നതിനു പകരം സുരക്ഷാ ജീവനക്കാരുടെ പിടിയിലാണ് യുവാവ് അകപ്പെട്ടത്. തൃശൂര്‍ സ്വദേശിയായ ഇരുപതുകാരനാണ് പര്‍ദയണിഞ്ഞ് കാമുകിയെ യാത്രയാക്കാന്‍ എത്തിയത്. തൃശൂര്‍ സ്വദേശിനിയായ കാമുകിക്ക് അടുത്തിടെ ദുബായില്‍ ജോലി ലഭിച്ചിരുന്നു. സാധാരണ വേഷത്തില്‍ ബൈക്കിലെത്തിയ യുവാവ് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പര്‍ദ അണിഞ്ഞത്. ഇത് ടാക്‌സി സ്റ്റാന്‍ഡിലെ ചില ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഇക്കാര്യം സുരക്ഷാ വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
advertisement
സിസി ടിവിയിലൂടെ യുവാവിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാ വിഭാഗം ജീവനക്കാര്‍ ടെര്‍മിനലിന് മുന്നല്‍ എത്തിയയുടന്‍ യുവാവിനെ പിടികൂടുകയായിരുന്നു. എന്നാല്‍ കാമുകിയെ കാണാനാണ് എത്തിയതെന്നും മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് യുവാവിനെ വിട്ടയക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടിക് ടോക് വീഡിയോ പ്രണയം; കാമുകനെ കാണാൻ യുവതി അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ
Next Article
advertisement
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിയെ 'മുനാഫിക്ക്' എന്ന് വിളിച്ച് വനിതാ ലീഗ് നേതാവ് വിമർശിച്ചു

  • വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി റിപ്പോർട്ട്

  • കുടുംബ സംഗമത്തിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

View All
advertisement