അക്ഷയ തൃതീയയ്ക്ക് ക്ഷേത്രം അലങ്കരിച്ച 7000 മാമ്പഴങ്ങൾ കോവിഡ് രോഗികൾക്ക് സംഭാവന ചെയ്യും

Last Updated:

അക്ഷയ തൃതീയ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച പാണ്ഡാർപൂരിലെ വിത്തൽ-രുക്മിണി ക്ഷേത്രത്തിലാണ് സംഭവം.

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി 7000 മാമ്പഴങ്ങൾ കൊണ്ട് അലങ്കരിച്ച മഹാരാഷ്ട്രയിലെ ക്ഷേത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഉത്സവാഘോഷങ്ങൾ അവസാനിച്ചതോടെ ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ച മാമ്പഴങ്ങൾ കോവിഡ് -19 രോഗികൾക്ക് വിതരണം ചെയ്യുമെന്ന് ക്ഷേത്ര അധ‍ികൃതർ അറിയിച്ചു. അക്ഷയ തൃതീയ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച പാണ്ഡാർപൂരിലെ വിത്തൽ-രുക്മിണി ക്ഷേത്രത്തിലാണ് സംഭവം. പൂനെ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനാണ് മാമ്പഴം ക്ഷേത്രത്തിന് ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
മാമ്പഴങ്ങൾ കൊണ്ട് അലങ്കരിച്ച ഫോട്ടോകളും വീഡിയോകളും ഓൺ‌ലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ മാമ്പഴങ്ങളുടെ പ്രദർശനം കണ്ടു. ഇതോടെ വീ‍ഡിയോകളും മറ്റും വൈറലായി. ക്ഷേത്രത്തിലെ ആരാധന അനുഷ്ഠാനങ്ങൾക്ക് ശേഷം മാമ്പഴം കോവിഡ് -19 രോഗികൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
പാണ്ഡാർപൂരിൽ മാത്രമല്ല, നിരവധി ക്ഷേത്രങ്ങളിലുടനീളം അക്ഷയ തൃതീയ ദിനത്തിൽ മാമ്പഴങ്ങൾ കൊണ്ട് അലങ്കാരങ്ങൾ നടത്തിയിരുന്നു. പ്രശസ്‌ത ദഗ്‌ദുഷെത്‌ ഹൽ‌വായ്‌ പബ്ലിക് ഗണപതി ട്രസ്റ്റ്‌ അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് പൂനെയിലെ ഗണപതി ക്ഷേത്രത്തിലേക്ക്‌ 1,111 മാമ്പഴങ്ങൾ ദാനം ചെയ്‌തിരുന്നു. കർണാടകയിലെ ബാലഗവിയിലെ ദക്ഷിണ കാശി ശ്രീ കപിലേശ്വർ ക്ഷേത്രത്തിൽ 1001 മാമ്പഴങ്ങൾ കൊണ്ട് വിഗ്രഹങ്ങൾ അലങ്കരിച്ചിരുന്നു.
advertisement
advertisement
എല്ലാ വർഷവും ഇന്ത്യയിലുടനീളമുള്ള ജൈന, ഹിന്ദു സമുദായങ്ങൾ വലിയ ആഘോഷമായാണ് അക്ഷയ തൃതീയ ദിനം ആചരിക്കുന്നത്. ഈ ദിവസം, ദേവന്മാരെ ആരാധിക്കുന്നത് പ്രത്യേകിച്ച് വിഷ്ണുവിനെ ആരാധിക്കുന്നത് ഏറ്റവും മഹത്തരമായാണ് കാണുന്നത്. സ്വർണവും മറ്റ്
വില പിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ ദിനമായാണ് അക്ഷയ തൃതീയ ദിനത്തെ കാണുന്നത്. ഇത് വർഷം മുഴുവനും ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ്, ത‍ൃതീയ എന്നീ രണ്ട് വാക്കുകൾക്കും ഹിന്ദു മത വിശ്വാസം അനുസരിച്ച് വളരെയധികം പ്രാധാന്യമുണ്ട്. “ഒരിക്കലും കുറയുന്നില്ല” എന്ന് സൂചിപ്പിക്കുന്നതാണ് അക്ഷയ് എന്ന പദം. ഈ ദിവസം നടത്തുന്ന ശുഭകർമ്മങ്ങൾക്ക് ഒരിയ്ക്കലും ക്ഷയം സംഭവിയ്ക്കില്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഈ ദിവസത്തിന്റെ പേര് തന്നെ ഉത്ഭവിച്ചിരിക്കുന്നത്.
advertisement
advertisement
അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഈ ദിവസം നടത്തുന്ന ദാന ധര്‍മ്മങ്ങലും പുണ്യമായി കരുതുന്നു. ജീവിതത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കുന്ന ആളുകളുടെ ദിനമാണ് അക്ഷയ തൃതീയ. വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ ദിനമായ അക്ഷയ തൃതീയ ദിവസത്തെ 24 മണിക്കൂറും ശുഭകരമാണെന്നാണ് വിശ്വാസം. അക്ഷയ പാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഈ ദിവസം എന്ത് വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അക്ഷയ തൃതീയയ്ക്ക് ക്ഷേത്രം അലങ്കരിച്ച 7000 മാമ്പഴങ്ങൾ കോവിഡ് രോഗികൾക്ക് സംഭാവന ചെയ്യും
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement