‘മാതാപിതാക്കൾ എന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു': വിചിത്രമായ വെളിപ്പെടുത്തലുമായി യുവതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ടിക് ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്.
ഒരു ദിവസം രാവിലെ ഉണക്കമുണർന്ന് നിങ്ങൾ അറിയുന്ന കാര്യം, ഇത്രയും കാലം ഒന്നിച്ച് താമസിച്ചിരുന്ന കുടുംബം നിങ്ങളെ തട്ടിക്കൊണ്ടു പോയവരാണ് എന്നതാണെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഈ സാഹചര്യം വളരെ വിചിത്രമായി തോന്നാമെങ്കിലും അങ്ങനൊന്ന് സംഭവിച്ചു എന്നതാണ് യാഥാർഥ്യം. ഒരു സ്ത്രീ തന്റെ ഇരുപത്തിയാറാം വയസിൽ അത്രയും കാലത്തെ ജീവിതം വലിയൊരു നുണയായിരുന്നു എന്ന് തിരിച്ചറിയുകയുണ്ടായി. ഇപ്പോൾ 42 വയസ് തികഞ്ഞ ഈ സ്ത്രീ ടിക് ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്. തന്റെ മാതാപിതാക്കൾ ശരിയായ അച്ഛനും അമ്മയും അല്ലെന്നും കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും അവർ വിശദീകരിക്കുന്നു. "എന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഞാൻ എങ്ങനെ മനസിലാക്കി" എന്നാണ് അവർ ആ വീഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയത്.
"തന്റെ ശരിയായ അമ്മ ആരാണെന്ന് കണ്ടെത്താനുള്ള എളുപ്പവഴി അവരെക്കുറിച്ചുള്ള ഒരു ക്രിമിനൽ രേഖ തേടുക എന്നതാണെന്ന് ഞാൻ കരുതി", ടിക് ടോക്ക് വീഡിയോയിൽ അവർ പറയുന്നു. അങ്ങനെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനിച്ച നഗരത്തിലെ പോലീസ് ഡിപ്പാർട്ട്മെന്റിനെ അവർ സമീപിച്ചു. അവിടത്തെ പോലീസ് ഷെരീഫ് അവരുടെ കഥയിൽ താത്പര്യം കാണിക്കുകയും അവർക്ക് പറയാനുള്ളതെല്ലാം ക്ഷമയോടെ കേൾക്കുകയും ചെയ്തു. ആ സംഭാഷണത്തിന് ശേഷം ഷെരീഫിന് പുതിയ ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടായിരുന്നു. രേഖകൾ പ്രകാരം അവർ കാണാതായ വ്യക്തിയാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.
advertisement
Also Read തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി പൂച്ച; പിന്നെയാണ് ട്വിസ്റ്റ്
പിന്നീടാണ് തന്റെ യഥാർത്ഥ അമ്മ താൻ വളർന്ന കുടുംബത്തിന് തന്നെ വിൽക്കുകയായിരുന്നു എന്ന സത്യം അവർ തിരിച്ചറിഞ്ഞത്. എന്നാൽ, അവരുടെ യഥാർത്ഥ മുത്തശ്ശി ഇക്കാര്യങ്ങൾ ഒന്നും അറിയാതെ കുട്ടിയെ കാണാനില്ല എന്നൊരു പരാതി പോലീസിൽ സമർപ്പിച്ചിരുന്നു. തന്റെ ചെയ്തി മറ്റുള്ളവരിൽ നിന്ന് ഒളിപ്പിച്ചു വെയ്ക്കാനായി അവരുടെ അമ്മയും ഈ പരാതിയ്ക്ക് കൂട്ടു നിൽക്കുകയും തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിക്കുകയും ചെയ്തു. അമ്മയുടെ കുടുംബത്തിലെ അംഗങ്ങൾ അവരെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് വിശ്വസിച്ചപ്പോൾ അവരെ വളർത്തിയ കുടുംബത്തിന് തങ്ങൾ അവരെ മാനസിക നില തെറ്റിയ ഒരു അമ്മയിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു എന്ന ബോധ്യം ഉണ്ടായിരുന്നു.
advertisement
Also Read കൗതുകകരമായ ലോക റെക്കോർഡുമായി ലെബനൻ ഷെഫ്; ഒറ്റയടിയ്ക്ക് ഉണ്ടാക്കിയത് 10000 കിലോഗ്രാം ഹൂമുസ്
ഏതാണ്ട് പത്ത് വർഷക്കാലം തന്നെ വളർത്തിയ ദമ്പതികളുമായി മോശം ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്ന് അവർ വെളിപ്പെടുത്തുന്നു. ഒടുവിൽ ആ ദമ്പതികൾ വേർപിരിഞ്ഞപ്പോൾ താൻ അവരുടെ യഥാർത്ഥ മകളല്ല എന്ന് അറിയിക്കുകയായിരുന്നു. അതിനുശേഷം ആ കുടുംബത്തിൽ നിന്നും അവർ ഓടി രക്ഷപ്പെട്ടു. 2006-ൽ ഒരു സ്വകാര്യ ഡിറ്റക്റ്റീവിന്റെ സഹായത്തോടെ യഥാർത്ഥ അമ്മയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അവരുമായുള്ള കൂടിക്കാഴ്ച സുഖകരമായിരുന്നില്ല. ഇതുവരെ യാതൊരു അറിവും ഉണ്ടാകാതിരുന്ന തന്റെ അച്ഛനെ ഇപ്പോൾ ബന്ധപ്പെടാൻ കഴിഞ്ഞെന്നും കാര്യങ്ങൾ നന്നായി പോകുന്നെന്നും കഴിഞ്ഞ ബുധനാഴ്ച ഒരു പോസ്റ്റിലൂടെ അവർ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2021 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘മാതാപിതാക്കൾ എന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു': വിചിത്രമായ വെളിപ്പെടുത്തലുമായി യുവതി