'ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചപ്പോൾ മാപ്പ് പറയാനാണ് പറഞ്ഞത്'; ഷൈനിനെതിരെ രഞ്ജു രഞ്ജിമാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഷൈൻ അഭിനയിച്ച സിനിമയിൽ കാട്ടികൂട്ടുന്ന തോന്ന്യവാസങ്ങൾ നേരിൽ കണ്ട വ്യക്തിയാണ് താനെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അലോഷ്യൽ ഐസിസിയ്ക്ക് പരാതി നൽകിയിരുന്നു. വിൻസി അലോഷ്യസിന്റെ ആരോപണങ്ങളിൽ നിരവധിപേർ പ്രതികരണങ്ങളും നടത്തി. ഷൈനിൽ നിന്നും തനിക്കുണ്ടായ മോശമായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് രഞ്ജു പ്രതികരിച്ചത്. ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാൽ വിത്തിൻ സെക്കൻഡിൽ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നത്. ഒടുവിൽ ഷൈനിനോട് മാപ്പ് പറയണമെന്ന് വരെ പറഞ്ഞെന്നുമാണ് രഞ്ജു കുറിപ്പിൽ പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു. എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും. ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും, സംവിധായകനും എന്നോട് ആവശ്യപ്പെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സപ്പോർട്ട് ചെയ്യാൻ ആ നടി മാത്രംമുണ്ടായിരുന്നു.(പേര് പറയുന്നില്ല അനുവാദം ഇല്ലാതെ) ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു.
advertisement
ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു,, ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ? ഇയാളുടെ സിനിമകളുടെ ടൈപ്പ് അല്ലെ., വെള്ള പൂശാൻ ചിലർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 17, 2025 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചപ്പോൾ മാപ്പ് പറയാനാണ് പറഞ്ഞത്'; ഷൈനിനെതിരെ രഞ്ജു രഞ്ജിമാർ