സങ്കടം സഹിക്കാൻ വയ്യ: ഭാര്യ പ്രസവത്തിനായി ലേബർ റൂമിൽ; പൊട്ടിക്കരഞ്ഞ് ഭർത്താവ് വൈറൽ വീഡിയോ

Last Updated:

കുഞ്ഞിനെ പ്രസവിക്കുന്നതിനായി ഭാര്യ അനുഭവിക്കുന്ന വേദന നേരിൽ കണ്ട യുവാവ് മെഡിക്കൽ സംഘത്തിന് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു

News18
News18
ഉത്തർപ്രദേശ് : പങ്കാളികളുടെ പലതരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ, ഭാര്യ പ്രസവിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ലേബർ റൂമിന് മുന്നിൽ പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആണ് സംഭവം. ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുൽ ഖൈർ ഫാത്മ ആണ് ഇത്തരത്തിലൊരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ഇത്തരത്തിൽ പ്രസവത്തിനായി എത്തുന്ന സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും വീഡിയോകൾ വൈറൽ ഡോക്ടർ പങ്കുവയ്ക്കാറുണ്ട്. എല്ലാവർക്കും ഇതുപോലെ സ്നേഹനിധിയായ ഭർത്താവിനെ കണ്ടെത്താൻ കഴിയട്ടെ എന്ന അടിക്കുറിപ്പോടെയാണ്‌ ഡോക്ടർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രസവത്തിനായി ഭാര്യയെ ലേബർ റൂമിൽ കയറ്റിയപ്പോൾ യുവാവും ഉള്ളിൽ കയറുന്നു. എന്നാൽ കുഞ്ഞ് പുറത്തുവരുന്നതിനായി തന്റെ ഭാര്യ അനുഭവിക്കുന്ന വേദന നേരിൽ കണ്ട യുവാവിന് ഇത് സഹിക്കാൻ സാധിക്കുന്നില്ല. സങ്കടം സഹിക്കാൻ കഴിയാതെ യുവാവ് മെഡിക്കൽ സംഘത്തിന് മുന്നിൽ പൊട്ടിക്കരയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
advertisement
advertisement
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡോക്ടർ യുവാവിനോട് 'ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നു?' എന്ന് ചോദിക്കുന്നു. ഇതിന് അയാൾ കരഞ്ഞുകൊണ്ട് 'എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്' എന്ന് മറുപടി നൽകുന്നു. കരച്ചിൽ നിർത്താൻ കഴിയാതെ യുവാവ് തറയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
11.7 മില്യൺ ആൾക്കാരാണ് ഇതുവരെ ഈ വൈറൽ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതുപോലുള്ള പുരുഷന്മാർ ജീവിതത്തിലെ എല്ലാ സന്തോഷവും അർഹിക്കുന്നുണ്ട്... സഹോദരാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ഒരാളുടെ കമൻ‌റ്. ആ പെൺകുട്ടി ജീവിതത്തിൽ വിജയിച്ചു എന്നാണ് മറ്റൊരാൾ പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സങ്കടം സഹിക്കാൻ വയ്യ: ഭാര്യ പ്രസവത്തിനായി ലേബർ റൂമിൽ; പൊട്ടിക്കരഞ്ഞ് ഭർത്താവ് വൈറൽ വീഡിയോ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement