പ്ലേറ്റിൽ പുളയുന്ന പുഴുക്കളെ ജീവനോടെ ഭക്ഷിച്ച് യുവാവ്: കൊറോണ ഭീതിയിൽ വൈറലായി ഒരു വീഡിയോ

Last Updated:

ഇതുകൊണ്ടാണ് കൊറോണ വരുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. അറപ്പും ഞെട്ടലും ഒരു സമയം തന്നെയുണ്ടാകുന്നുവെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.

നെറ്റിസണ്‍സിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാവുകയാണ്. 2018 ലെ വീഡിയോ ആണ് ഇതെങ്കിലും ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലിരിക്കുന്ന ഈ സാഹചര്യത്തിൽ ആരോ വീണ്ടും ഷെയർ ചെയ്തതോടെയാണ് ഇത് വീണ്ടും ചർച്ചകളിൽ നിറയുന്നത്.
ഒരു പ്ലേറ്റ് നിറയെ പുളയുന്ന പുഴുക്കൾക്ക് മുന്നിൽ ഇരിക്കുന്ന യുവാവ് ഇതിനെ ജീവനോടെ ഭക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിയറ്റ്നാമിലെ ഹനോയിലെ ഒരു റെസ്റ്റോറന്റാണ് പശ്ചാത്തലം. പ്ലേറ്റിൽ നിന്ന് ചോപ്സ്റ്റിക് ഉപയോഗിച്ച് ഒരു പുഴുവിനെ എടുത്ത് വായിലാക്കുന്ന യുവാവ് തന്റെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്.
വിയറ്റ്നാമുകാരുടെ ഒരു പ്രധാനഭക്ഷണ ഇനമായി അറിയപ്പെടുന്ന കോക്കനട്ട് വോംസ് അഥവ യെല്ലോ ലാർവയായിരുന്നു ഇത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ വിമർശനങ്ങളാണ് വീഡിയോക്കെതിരെ ഉയരുന്നത്. 'നിങ്ങളുടെ പ്ലേറ്റിൽ അനങ്ങിക്കൊണ്ടിരിക്കുന്ന സാധനം നിങ്ങൾ ഭക്ഷിക്കുമോയെന്നാണ് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
advertisement
ഇതുകൊണ്ടാണ് കൊറോണ വരുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. അറപ്പും ഞെട്ടലും ഒരു സമയം തന്നെയുണ്ടാകുന്നുവെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്ലേറ്റിൽ പുളയുന്ന പുഴുക്കളെ ജീവനോടെ ഭക്ഷിച്ച് യുവാവ്: കൊറോണ ഭീതിയിൽ വൈറലായി ഒരു വീഡിയോ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement