വിവാഹത്തിന് മുമ്പ് എച്ച്ഐവി ബാധിതനാണെന്ന കാര്യം യുവാവ് മറച്ചുവെച്ചു; ഗർഭഛിദ്രം നടത്തി ഭാര്യ

Last Updated:

പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് തന്റെ രോഗവിവരം യുവതിയോട് പറഞ്ഞിരുന്നില്ല. ഇതിനിടയിൽ യുവതി ഗർഭിണിയായതോടെ വിവാഹവും ചെയ്തു.

എച്ച്ഐവി ബാധിതനാണെന്ന കാര്യം മറച്ചു വെച്ച് വിവാഹം ചെയ്തെന്ന് പരാതിയുമായി യുവതി. ചൈനയിലെ ഷാങ്ഹായ് മിൻഹാങ് ജില്ലാ കോടതിയിലാണ് ഭർത്താവിനെതിരെ യുവതി പരാതിയുമായി എത്തിയത്.
വിവാഹത്തിന് മുമ്പ് ഇയാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി ഗർഭിണിയായതിനെ തുടർന്നായിരുന്നു ഇരുവരുടേയും വിവാഹം.
കഴിഞ്ഞ ജൂണിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് തന്റെ രോഗവിവരം യുവതിയോട് പറഞ്ഞിരുന്നില്ല. ഇതിനിടയിൽ യുവതി ഗർഭിണിയായതോടെ വിവാഹവും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞായിരുന്നു താൻ എച്ച്ഐവി ബാധിതനാണെന്ന കാര്യം ഇയാൾ തുറന്നു പറയുന്നത്.
advertisement
You may also like:ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നു; ഭർത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ
ഏറെ നാളായി താൻ എച്ച്ഐവി ബാധിതനാണെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും ഇയാൾ യുവതിയോട് പറയുകയായിരുന്നു. ഭർത്താവിന് എയ്ഡ്സ് ഉണ്ടെന്ന് അറിഞ്ഞതോടെ യുവതി ഗർഭഛിദ്രം നടത്തി. ഇതിനു ശേഷമാണ് യുവതി കോടതിയെ സമീപിച്ചത്.
അതേസമയം, താൻ മരുന്നുകൾ കഴിക്കുന്നതിനാൽ യുവതിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും എച്ച്ഐവി ബാധയുണ്ടാകില്ലെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. എന്നാൽ ഭർത്താവിന്റെ വാദം അംഗീകരിക്കാൻ യുവതി തയ്യാറായില്ല. വിവാഹബന്ധം വേർപിരിയണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിന് മുമ്പ് എച്ച്ഐവി ബാധിതനാണെന്ന കാര്യം യുവാവ് മറച്ചുവെച്ചു; ഗർഭഛിദ്രം നടത്തി ഭാര്യ
Next Article
advertisement
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
  • വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തി.

  • വൈഷ്ണയുടെ വാദം കേട്ട ശേഷം, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി തിരുത്തി.

  • വൈഷ്ണയുടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി ഹൈക്കോടതി നിർദേശ പ്രകാരം തിരുത്തി.

View All
advertisement