Kajol|'വിവാഹത്തിന് എക്സ്പയറി ഡേറ്റും പുതുക്കാനുള്ള ഓപ്ഷനും ഉണ്ടെങ്കിൽ ആരും കഷ്ടപ്പെടേണ്ടി വരില്ല'; കാജോൾ

Last Updated:

ശരിയായ വ്യക്തിയെയാണ് വിവാഹം കഴിക്കുന്നത് എന്ന് ഉറപ്പില്ലാത്തതിനാൽ ഒരു റിന്യൂവൽ ഓപ്ഷൻ ആവശ്യമാണെന്ന് നടി പറയുന്നു

News18
News18
മുംബൈ: വിവാഹത്തിന് എക്സ്പയറി ഡേറ്റ് വേണമെന്ന് ബോളിവുഡ് നടി കാജോൾ. ട്വിങ്കിൾ ഖന്നയും കജോളും ചേർന്ന് അവതരിപ്പിക്കുന്ന 'ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിളി'ന്റെ ഫിനാലെ എപ്പിസോഡിൽ ആണ് നടിയുടെ പ്രസ്താവന. വിവാഹബന്ധങ്ങൾക്ക് ഒരു എക്സ്പയറി ഡേറ്റ് വേണമെന്നും അതിൽ ഒരു പുതുക്കാനുള്ള ഓപ്ഷൻ നൽകണമെന്നും നടി പറഞ്ഞു.
കൃതി സനോൺ, നടൻ വിക്കി കൗശൽ എന്നിവർ അതിഥികളായെത്തിയ എപ്പിസോഡിൽ ട്വിങ്കിൾ ഖന്ന ചോദിച്ച ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കജോൾ. വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റും ഒരു റിന്യൂവൽ ഓപ്ഷനും ഉണ്ടായിരിക്കണം, ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്നായിരുന്നു ചോദ്യം. കൃതി, വിക്കി, ട്വിങ്കിൾ എന്നിവർ ഈ ആശയത്തോട് വിയോജിച്ചപ്പോൾ കജോൾ യോജിപ്പ് പ്രകടിപ്പിച്ചു. 'ഇതൊരു വാഷിങ് മെഷീനല്ല. എങ്കിലും എനിക്ക് അങ്ങനെ തോന്നുന്നു. ശരിയായ വ്യക്തിയെയാണ് വിവാഹം കഴിക്കുന്നത് എന്ന് ഉറപ്പില്ലാത്തതിനാൽ ഒരു റിന്യൂവൽ ഓപ്ഷൻ ആവശ്യമാണ്. എക്സ്പയറി ഡേറ്റ് ഉണ്ടെങ്കിൽ നമുക്ക് അധികകാലം കഷ്ടപ്പെടേണ്ടി വരില്ലല്ലോ, കജോൾ പറഞ്ഞു. ഈ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
advertisement
നടിയുടെ ദാമ്പത്യ ജീവിതം അത്ര രസത്തിൽ അല്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ കാര്യങ്ങളെ കാണുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ കുറ്റപ്പെടുത്തുന്നത്. ജീവിതം ഓക്കേ അല്ലെങ്കിൽ ഡിവോഴ്സ് നേടൂ എന്നാണ് നടിയോട് സോഷ്യൽ മീഡിയ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kajol|'വിവാഹത്തിന് എക്സ്പയറി ഡേറ്റും പുതുക്കാനുള്ള ഓപ്ഷനും ഉണ്ടെങ്കിൽ ആരും കഷ്ടപ്പെടേണ്ടി വരില്ല'; കാജോൾ
Next Article
advertisement
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
  • പാലക്കാട് ചാനൽ ചർച്ചയിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പി എം ആർഷോയും തമ്മിൽ തർക്കം.

  • തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗവും സംഘർഷത്തിലേക്ക് നീങ്ങി, പോലീസ് ഇടപെട്ട് ശാന്തമാക്കി.

  • ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചിലപ്പോൾ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആർഷോ പ്രതികരിച്ചു.

View All
advertisement