Happy Women's Day | മാസങ്ങൾ പ്രായമുള്ള മകനേയും എടുത്തു ട്രാഫിക് പോലീസിന്റെ കടമ നിർവഹിച്ച അമ്മ; ഇത് പ്രിയങ്ക

Last Updated:

അഞ്ചു മാസം പ്രായമുള്ള മകനെ കൈമാറി സഹായിക്കാൻ പോലും ആളില്ലാത്ത വീട്ടിൽ നിന്നും കുഞ്ഞുമായി ട്രാഫിക് ഡ്യൂട്ടിയിൽ എത്തിയ ട്രാഫിക് പോലീസിന്റെ വീഡിയോ വൈറൽ

പൊരിവെയിലത്ത് ട്രാഫിക് ഡ്യൂട്ടി എടുക്കുന്ന വനിതാ ട്രാഫിക് പോലീസിന്റെ തോളത്ത് ടവ്വലിൽ പൊതിഞ്ഞ പിഞ്ചോമന മകൻ ചാരിക്കിടപ്പുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ നെഞ്ചേറ്റിയ വീഡിയോയാണ് ഇത്.
ഈ വീഡിയോയിലെ ട്രാഫിക് കോൺസ്റ്റബിൾ ആയ അമ്മയുടെ പേര് പ്രിയങ്ക. മറ്റു രണ്ടുപേർക്ക് ഡ്യൂട്ടിക്ക് എത്താൻ കഴിയാതെ പോയതോടു കൂടിയാണ് പ്രിയങ്ക കുഞ്ഞിനേയും എടുത്തുകൊണ്ട് കർമ്മനിരതയായത്. കുഞ്ഞിനെ ഒന്ന് കൈമാറി സഹായിക്കാൻ പോലും വീട്ടിൽ ആരുമില്ലാത്ത സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യാൻ പറ്റില്ലെന്ന് പറയാതെ കുഞ്ഞിനേയും എടുത്തു പ്രിയങ്ക തിരക്കേറിയ റോഡിൻറെ റൗണ്ട്എബൗട്ടിൽ ഹാജരാവുകയായിരുന്നു.
ആറു മാസക്കാലം പ്രിയങ്ക മറ്റേർണിറ്റി ലീവിൽ പ്രവേശിച്ചിരുന്നു. എന്നാൽ മാസം തികയാതെ പിറന്ന കുഞ്ഞിനേയും കൊണ്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രിയങ്ക ഛണ്ഡിഗഡിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. മൂന്നാമത്തെ ദിവസം കുഞ്ഞിനേയും കൊണ്ട് പ്രിയങ്ക ഡ്യൂട്ടിക്ക് എത്തി. കുഞ്ഞിന് അഞ്ചു മാസം പ്രായമുണ്ട്.
advertisement
ജോലി എന്നാൽ തനിക്ക് ആദ്യ പരിഗണനയാണ്, എന്നാൽ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ അവനെ ഉപേക്ഷിച്ചു വരാൻ മനസ്സുവന്നില്ല. ഉടൻ തന്നെ കുഞ്ഞിനെ എടുത്തുകൊണ്ട് വരികയായിരുന്നു. ട്രാഫിക് ചുമതല നിറവേറ്റിയയുടൻ ഇവർ ഡ്യൂട്ടി പോയിന്റിൽ എത്തി. മഹേന്ദ്രഗഡ് എന്ന സ്ഥലത്താണ് ഭർത്താവും അയാളുടെ അച്ഛനമ്മമാരും. (വീഡിയോ ചുവടെ)
advertisement
ഡ്യൂട്ടിയിൽ പ്രവേശിച്ച ആദ്യ ദിവസങ്ങളിൽ വീടിനടുത്തായിരുന്നു ജോലി. പക്ഷെ അതിനു ശേഷം ലഭിച്ച സ്ഥലം അകലെയായിരുന്നു. കൂടാതെ വളരെ വൈകിയാണ് ഡ്യൂട്ടി ഉണ്ടെന്ന കാര്യം അറിയിച്ചതും.
ഒരു യാത്രികൻ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സംഭവം വൈറലായതോടു കൂടി പ്രിയങ്കയ്ക്ക് ലളിതമായ ജോലികൾ നൽകി പോലീസ് മാതൃകയായി.
"കുഞ്ഞിനേയും എടുത്തുകൊണ്ട് ഒരാൾ ജോലിചെയ്യുന്നത് അനുവദിക്കാനാവില്ല. ഫീൽഡിൽ ഉണ്ടായിരുന്ന മറ്റു സ്റ്റാഫിൽ നിന്നും ലഭിച്ച റിപ്പോർട്ട് അനുസരിച്ച് പ്രിയങ്കയെ ലളിതമായ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്," ട്രാഫിക് എസ്.എസ്.പി. മനീഷ ചൗധരി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
advertisement
എന്നാൽ അതേസ്ഥലത്തു തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ കോൺസ്റ്റബിൾ തുടക്കത്തിൽ തന്നെ പ്രിയങ്കയോട് കുഞ്ഞിനേയും കൊണ്ട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു എന്നും പറയപ്പെടുന്നു. അതിന് ശേഷം സീനിയർ ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ ഗുർജീത് കൗർ ചുമതലയേറ്റെടുത്തു. ഇതോടു കൂടി പ്രിയങ്ക കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Summary: Video of a young traffic constable discharging her duty while carrying her five-month-old baby has been doing the rounds on social media. Since the video went viral, traffic cop Priyanka was assigned lighter duties.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Happy Women's Day | മാസങ്ങൾ പ്രായമുള്ള മകനേയും എടുത്തു ട്രാഫിക് പോലീസിന്റെ കടമ നിർവഹിച്ച അമ്മ; ഇത് പ്രിയങ്ക
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement