ചൂടിനെ പ്രതിരോധിക്കാന്‍ ഉമ്മത്തിൻ കായ കഴിച്ച അമ്മയും മകനും ആശുപത്രിയില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
നിര്‍മ്മല വിശ്വകര്‍മ്മയും മകനായ ബാല്‍മുകുന്ദ് വിശ്വകര്‍മ്മയുമാണ് ആശുപത്രിയില്‍ കഴിയുന്നത്
രാജ്യത്തിന്റെ പല ഭാഗത്തും ചൂട് കനക്കുകയാണ്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. അതിനിടെയാണ് ചൂടിനെ പ്രതിരോധിക്കാന്‍ ഉമ്മത്തിൻ കായ കഴിച്ച അമ്മയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ഛത്തീസ്ഗഢില്‍ നിന്നെത്തുന്നത്. നിര്‍മ്മല വിശ്വകര്‍മ്മയും മകനായ ബാല്‍മുകുന്ദ് വിശ്വകര്‍മ്മയുമാണ് ആശുപത്രിയില്‍ കഴിയുന്നത്. ഉമ്മമാണ് ഇരുവരും തങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്തിയത്. ഇത് കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചിലര്‍ ഇവരോട് പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഇരുവരും ഇത് കഴിച്ചത്. ഉമ്മം കഴിച്ചതോടെ ഇരുവര്‍ക്കം തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടു. ശരീരം മുഴുവന്‍ വേദനയും ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. അയല്‍വാസികള്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളും ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ട് ഇരുവര്‍ക്കും മികച്ച പ്രാഥമിക ചികിത്സ നല്‍കാനായി. നിര്‍മ്മലയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ബാല്‍മുകുന്ദിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സോളനേസി വിഭാഗത്തില്‍പ്പെടുന്ന ഉഗ്രവിഷമുള്ള ചെടികളിലൊന്നാണ് ഉമ്മം. 9 വകഭേദങ്ങളാണ് ഇവയ്ക്കുള്ളത്. ഇവയുടെ എല്ലാ വകഭേദവും വിഷമുള്ളതാണ്. പ്രത്യേകിച്ച് അവയുടെ കായും പൂക്കളും. ഇവ ശരീരത്തിലെത്തിയാല്‍ ശ്വാസതടസ്സം, ഹൃദയാഘാതം, പനി, മതിഭ്രമം, സൈക്കോസിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chhattisgarh
First Published :
September 19, 2023 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചൂടിനെ പ്രതിരോധിക്കാന്‍ ഉമ്മത്തിൻ കായ കഴിച്ച അമ്മയും മകനും ആശുപത്രിയില്‍