വാര്‍ഷിക വരുമാനം മൂന്ന് രൂപ;കര്‍ഷകന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് വൈറൽ
- Published by:Sarika N
- news18-malayalam
Last Updated:
45-കാരനായ കര്‍ഷകനാണ് തെറ്റായ വരുമാനം രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്
തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. എന്നാല്‍ ഒരു ചെറിയ ക്ലറിക്കല്‍ പിശകുകാരണം 30,000 രൂപ മൂന്ന് രൂപയായാലോ...? അത്തരത്തിലൊരു പിശകാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ നിന്നുള്ള ഒരു കര്‍ഷകനാണ് മൂന്ന് രൂപ വാര്‍ഷിക വരുമാനം കാണിച്ച് വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തഹസില്‍ദാരുടെ ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള രേഖ 'ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്‍' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് വൈറലായത്. ഇതോടെ ഇത് ഒരു ക്ലറിക്കല്‍ പിശകാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ വരുമാനം രേഖപ്പെടുത്തികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന് നല്‍കി.
आवेदक की स्व-घोषणा के अनुसार आय प्रमाण जारी करने में लिपिकीय त्रुटि हुई थी। जिसे तत्काल सुधार कर (निरस्त कर) नया आय प्रमाण पत्र जारी कर दिया गया है।#JansamparkMP @CMMadhyaPradesh #सतना pic.twitter.com/Q2q9TJiFsQ
— Collector Satna (@Collector_Satna) July 27, 2025
advertisement
കോത്തി താലൂക്കിനുകീഴിലുള്ള നയാഗാവോണ്‍ ഗ്രാമവാസിയായ 45-കാരനായ രാംസ്വരൂപ് എന്ന കര്‍ഷകനാണ് ഇത്തരത്തില്‍ തെറ്റായ വരുമാനം രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതോടെ കുറച്ചുനേരത്തേക്ക് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനായി വിശേഷിക്കപ്പെട്ടു. തഹസില്‍ദാര്‍ സൗരഭ് ദ്വിവേദിയുടെ ഓപ്പോടുകൂടിയ വരുമാന സര്‍ട്ടിഫിക്കറ്റില്‍ രാംസ്വരൂപിന് പ്രതിമാസം 25 പൈസ വരുമാനം ലഭിക്കുന്നതായാണ് കാണിച്ചിരുന്നത്.
സംഭവം വലിയ വാര്‍ത്തയായതോടെ അധികൃതര്‍ ഇടപ്പെട്ട് ജൂലായ് 25 ഓടെ പുതിയ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് നല്‍കി. ഇതില്‍ കര്‍ഷകന്റെ യഥാര്‍ത്ഥ വരുമാനം 30,000 രൂപയാണ്. മാസ വരുമാനം 2,500 രൂപയുമാണ്. ഇതാണ് വൈറല്‍ രേഖയില്‍ മൂന്ന് രൂപയും 25 പൈസയുമായത്. ഇതൊരു ക്ലറിക്കല്‍ തെറ്റാണെന്നും തിരുത്തിയതായും തഹസില്‍ദാര്‍ സൗരഭ് ദ്വിവേദി അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
അതേസമയം, സംഭവത്തില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ആളുകളെ ദരിദ്രരാക്കാനുള്ള ദൗത്യത്തിലാണ് സര്‍ക്കാരെന്ന് പറഞ്ഞുകൊണ്ട് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. "മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഭരണകാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ ഞങ്ങള്‍ കണ്ടെത്തി. വാര്‍ഷിക വരുമാനം വെറും മൂന്ന് രൂപ" എന്ന് അവകാശപ്പെട്ടാണ് കോണ്‍ഗ്രസ് പോസ്റ്റ് പങ്കിട്ടത്. ഇത് ഞെട്ടിപ്പിക്കുന്നില്ലേ...? ആളുകളെ ദരിദ്രരാക്കാനുള്ള ദൗത്യമാണോയെന്നും പാര്‍ട്ടി പോസ്റ്റിൽ ആരോപിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
July 29, 2025 10:54 AM IST