ഒടുവിൽ പോളണ്ട് പ്രധാനമന്ത്രിയും ശ്രീനിവാസൻ്റെ ഡയലോഗ് പറഞ്ഞു' പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് !'
- Published by:Arun krishna
- news18-malayalam
Last Updated:
ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ യുക്രെയന്‍ പ്രധാനമന്ത്രി പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് പോളിഷ് പ്രധാനമന്ത്രി രംഗത്തുവന്നത്.
ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രെയ്ന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ സെലന്‍സ്കിക്കെതിരെ ആഞ്ഞടിച്ച് പോളണ്ട് പ്രധാനമന്ത്രി മത്തേയൂസ് മൊറാവിക്കി. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ യുക്രെയന്‍ പ്രധാനമന്ത്രി പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് പോളിഷ് പ്രധാനമന്ത്രി രംഗത്തുവന്നത്. പോളണ്ടിനെ പറ്റി അനാവശ്യം പറയരുതെന്നും പോളിഷ് ജനതയെ ഇനിയൊരിക്കലും അപമാനിക്കരുതെന്നും പോളണ്ട് പ്രധാനമന്ത്രി മത്തേയൂസ് സെലന്‍സ്കിക്ക് താക്കീത് നല്‍കി.
കുറഞ്ഞ നിരക്കില്‍ യുക്രെയ്നില്‍ നിന്ന് ധാന്യം ഇറക്കുമതി ചെയ്യുന്നത് സാധരണക്കാരായ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ രാജ്യത്ത് നിന്നുള്ള ധാന്യ ഇറക്കുമതിക്ക് പോളണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് അടക്കം മുന്‍പന്തിയില്‍ നിന്ന രാജ്യമാണ് പോളണ്ട്. യുക്രെയ്ന് യുദ്ധത്തില്‍ പിന്തുണയും പോളണ്ട് നല്‍കിയിരുന്നു.
ധാന്യ ഇറക്കുമതിയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ മോസ്‌കോയെ സഹായിക്കുകമാത്രമാണെന്ന് സെലന്‍സ്‌കി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചിരുന്നു. ധാന്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് യുക്രെയ്ന് നല്‍കിയിരുന്ന ആയുധ സഹായം പോളണ്ട് നിര്‍ത്തിവെച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 23, 2023 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒടുവിൽ പോളണ്ട് പ്രധാനമന്ത്രിയും ശ്രീനിവാസൻ്റെ ഡയലോഗ് പറഞ്ഞു' പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് !'