HOME » NEWS » Buzz » NEWS ANCHOR ANNOUNCES DEATH OF FAMOUS WRITER WILLIAM SHAKESPEARE IN LIVE TV GOOF UP GH

'മഹാനായ എഴുത്തുകാരൻ' വില്യം ഷേക്സ്പിയർ മരണപ്പെട്ടു'; മരിച്ചത് ഷേക്സ്പിയർ തന്നെ; പക്ഷേ, അവതാരകയ്ക്ക് അബദ്ധം പറ്റി

തെറ്റ് മനസിലാക്കിയ നോവില്ലോ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി എത്തി. ഒരു കുത്ത്, കോമ, കുറച്ച് ബ്രാക്കറ്റുകൾ കാണാതായതിനാലാണ് തെറ്റ് സംഭവിച്ചത്, എല്ലാവർക്കും നന്ദി.

News18 Malayalam | Trending Desk
Updated: June 2, 2021, 10:43 AM IST
'മഹാനായ എഴുത്തുകാരൻ' വില്യം ഷേക്സ്പിയർ മരണപ്പെട്ടു'; മരിച്ചത് ഷേക്സ്പിയർ തന്നെ; പക്ഷേ, അവതാരകയ്ക്ക് അബദ്ധം പറ്റി
William Shakespear
  • Share this:
ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. കോവിഡിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരും ഏറെയാണ്. ഈ അവസരത്തിൽ വാർത്താ ചാനലിലൂടെ കോവിഡ് ബാധിതരുടെയും മരണത്തിന്റെയും കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതും അത് കേൾക്കുന്നതും സങ്കടകരമാണ്. എന്നാൽ, ഒരു വാർത്ത റിപ്പോർട്ട് ചെയ്തപ്പോഴുണ്ടായ പിശക് മരണവാർത്തയെ പോലും തമാശയാക്കി മാറ്റിയിരിക്കുകയാണ്.

ബ്രിട്ടൻകാരനായ വില്യം 'ബിൽ' ഷേക്സ്പിയർ എന്ന വ്യക്തിയുടെ മരണത്തെക്കുറിച്ചായിരുന്നു യഥാർത്ഥ റിപ്പോർട്ട്. എന്നാൽ, വാർത്ത റിപ്പോർട്ടു ചെയ്യുമ്പോൾ അർജന്റീനിയൻ വാർത്താ അവതാരകയായ നോലിയ നോവില്ലോ, പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ നാടകകൃത്തായ വില്യം ഷേക്സ്പിയർ ആണ് മരിച്ചതെന്നു കരുതി തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അവർ ആദ്യം ഒത്തുകൂടിയത് ഫ്രാൻസിലെ സെന്റ് നിസിയർ പള്ളിയിൽ; അങ്ങനെ അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി

ഈ വലിയൊരു അബദ്ധം നടക്കുന്നത് തത്സമയ വാർത്തയിൽ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. തത്സമയ റിപ്പോർട്ടിംഗിനിടയിൽ റിപ്പോർട്ടർമാർക്കും അവതാരകർക്കും പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത്തരം അമളികളും അബദ്ധങ്ങളും വൈറലാകാറുമുണ്ട്. എന്നാൽ, ഇത്തരത്തിൽ വളരെ വലിയ വസ്തുതാപരമായ തെറ്റുകൾ നടക്കുന്നത് വിരളമാണ്.

എന്തായാലും, നോവില്ലോയുടെ തത്സമയ റിപ്പോർട്ട് കാഴ്ചക്കാരെ നടുക്കുകയും ചിരിക്കാനുള്ള വക നൽകുകയും ചെയ്തിരിക്കുകയാണ്. വളരെ വലിയൊരു തെറ്റ് സംഭവിച്ചതിൽ റിപ്പോർട്ടർ നോവില്ലോക്കുണ്ടായ നാണക്കേടും ചില്ലറ അല്ല. വില്യം ഷേക്സ്പിയർ എന്ന പേരിൽ തന്നെയുള്ള 81 വയസ്സുള്ള കോവെൻട്രി നിവാസിയെക്കുറിച്ചായിരുന്നു യഥാർത്ഥ റിപ്പോർട്ട്.

COVID 19 | പ്രതിഷേധവുമായി പ്രതിപക്ഷം; കോവിഡ് മരണം രഹസ്യമാക്കി വയ്ക്കുന്നു എന്ന് ആരോപണം

ഒരു മഹാനായ മനുഷ്യന്റെ മരണത്തെക്കുറിച്ചുള്ള വാർത്തയാണിത്, നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ, അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ്, എനിക്ക് ഗുരു തുല്യനായ വ്യക്തി, ഇങ്ങനെ ആയിരുന്ന നോവില്ലോയുടെ റിപ്പോർട്ട് തുടങ്ങിയത്. എന്നാൽ 21-ാം നൂറ്റാണ്ടിലെ ഈ വില്യം ഷേക്സ്പിയറിന് വാക്സിൻ കുത്തിവെക്കുന്നതിന്റെ ദൃശ്യങ്ങൾ ചാനലിൽ തുടർച്ചയായി കാണിച്ചിരുന്നു.

കോവിഡ് വാക്സിൻ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ ഫൈസർ - ബയോഎൻ‌ടെക് കോവിഡ് 19 വാക്സിൻ സ്വീകരിച്ച ബ്രിട്ടനിലെ രണ്ടാമത്തെ വ്യക്തിയായ 81കാരൻ വില്യം ഷേക്സ്പിയർ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡ് 19 വാക്സിൻ മൂലമോ അല്ലെങ്കിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ടതോ അല്ല അദ്ദേഹത്തിന്റെ മരണം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ആശുപത്രയിൽ ചികിത്സയിലിരിക്കേ മരണപ്പെടുകയായിരുന്നു.

തെറ്റ് മനസിലാക്കിയ നോവില്ലോ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി എത്തി. ഒരു കുത്ത്, കോമ, കുറച്ച് ബ്രാക്കറ്റുകൾ കാണാതായതിനാലാണ് തെറ്റ് സംഭവിച്ചത്, എല്ലാവർക്കും നന്ദി. വർഷങ്ങളായി ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നു എന്ന് എന്നെ അറിയുന്നവർക്ക് അറിയാം. ഇന്നത്തെ എന്റെ തെറ്റിനെക്കുറിച്ച് ഇതാ എന്റെ ഉത്തരം. ചാനൽ 26ലെ എന്റെ ജോലി ഞാൻ വളരെയധികം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്ത എനിക്ക് ചില കുത്തും കോമയും കാണാഞ്ഞതിനാൽ സംഭവിച്ചതാണ്, അത് സാധാരണവുമാണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നോവില്ലോ കുറിച്ചു.

Keywords: William Shakespeare, News, Report, Anchor, വില്യം ഷേക്സ്പിയർ, വാർത്ത, റിപ്പോർട്ട്, അവതാരിക
Published by: Joys Joy
First published: June 2, 2021, 10:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories