advertisement

'ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണം'; കൂത്തുപറമ്പ് ദിനത്തിലെ ചൂണ്ടയിടൽ മത്സരത്തെ ട്രോളി P.C വിഷ്ണുനാഥ്

Last Updated:

'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും? എത്ര ഭാവനാസമ്പന്നമാണ് ആ സംഘടനയെന്നും പി.സി വിഷ്ണുനാഥ് ചോദിക്കുന്നു.

തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ തയ്യിൽ യൂണിറ്റ് ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്. മത്സരത്തിന്‍റെ നോട്ടീസിൽ ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശമാണെന്നും വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. 'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും? എത്ര ഭാവനാസമ്പന്നമാണ് ആ സംഘടനയെന്നും പി.സി വിഷ്ണുനാഥ് ചോദിക്കുന്നു.
പി.സി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😀
ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?!
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാൻ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകൾ സംഘർഷഭരിതമായതും തുടർന്നുള്ള പോലീസ് വെടിവെപ്പിൽ 1994 നവംബർ 25 ന് അഞ്ച് ഡിവൈഎഫ്ഐ സഖാക്കൾ രക്തസാക്ഷികളായതും.
advertisement
എന്നാൽ പിന്നീട്, അതേ പാർട്ടി തങ്ങളുടെ നേതൃത്വത്തിൽ തന്നെ സ്വാശ്രയ കോളേജുകൾ അനുവദിച്ചു. പരിയാരം കോളേജിൽ എം വി ജയരാജനെ പോലുള്ള നേതാക്കൾ ചെയർമാന്മാരായി തലപ്പത്തു വന്നു.
'ജീവിച്ചിരിക്കുന്ന 'രക്തസാക്ഷി പുഷ്പൻ ചൊക്ലിയിലെ വീട്ടിൽ അവശനായി കിടക്കുമ്പോൾ ആ കൺമുമ്പിലൂടെ നേതാക്കളുടെ മക്കൾ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.
പിന്നീട് 'കരിങ്കാലി' രാഘവന്റെ മകൻ പാർട്ടിയുടെ നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്ഐ ക്ക്.
advertisement
പിന്നെ 'കൊലയാളി'' രാഘവനെ പാർട്ടി തന്നെ അനുസ്മരിക്കാൻ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ " പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?''
എന്ന പാട്ട് ഇടുന്ന കാര്യം അവർ മറന്നില്ല. നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശവും നൽകി.
ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.
'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ? 😊
advertisement
എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണം'; കൂത്തുപറമ്പ് ദിനത്തിലെ ചൂണ്ടയിടൽ മത്സരത്തെ ട്രോളി P.C വിഷ്ണുനാഥ്
Next Article
advertisement
ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ
ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ
  • 2019ലെ ഈസ്റ്റർ ഞായറാഴ്ച സ്‌ഫോടനക്കേസിൽ മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സല്ലെ അറസ്റ്റിൽ.

  • അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടന്ന ആദ്യത്തെ പ്രധാന അറസ്റ്റാണ്.

  • ഭീകരവാദ വിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തതും, ഇരകൾക്ക് നീതി ഉറപ്പാക്കാൻ വാഗ്ദാനം ചെയ്തതുമാണ്.

View All
advertisement