പൊട്ടിവീണ വൈദ്യുതക്കമ്പി കടിച്ചു മാറ്റി യുവാവിനെ രക്ഷിച്ച വളർത്തുനായ ഷോക്കേറ്റു മരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നായയെ രക്ഷിക്കാൻ അജേഷ് ഓടിയെത്തിയെങ്കിലും മുമ്പോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. ഇതിനു പിന്നാലെ കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് മരണത്തിനു കീഴടങ്ങി.
കോട്ടയം: വഴിയിലേക്ക് പൊട്ടിവീണു കിടന്ന വൈദ്യുതക്കമ്പിയിൽ നിന്നും യുവാവിനെ രക്ഷിച്ച വളർത്തുനായ ഷോക്കേറ്റ് മരിച്ചു. ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷാണ്(32) വളർത്തുനായയുടെ ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പാലുവാങ്ങാൻ ഇറങ്ങിയതായിരുന്നു അജേഷും വളർത്തുനായ അപ്പൂസും.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അയൽ വീട്ടിൽ നിന്നും പാൽ വാങ്ങാനിറങ്ങിയ അജേഷിനൊപ്പം വളർത്തുനായയും ചേർന്നു. വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിന് മുന്നേ നടന്നു. ഇതിനിടെ ഇടവഴിയിൽ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അപ്പൂസ് തെറിച്ചുവീണു. നായയെ രക്ഷിക്കാൻ അജേഷ് ഓടിയെത്തിയെങ്കിലും മുമ്പോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. ഇതിനു പിന്നാലെ കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് മരണത്തിനു കീഴടങ്ങി.
കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൂട്ടിക്കെട്ടിയ ഭാഗം കാലപ്പഴക്കത്താൽ വേർപെട്ടുപോയതാണ് വൈദ്യുതിക്കമ്പി പൊട്ടിവീഴാൻ കാരണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2020 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൊട്ടിവീണ വൈദ്യുതക്കമ്പി കടിച്ചു മാറ്റി യുവാവിനെ രക്ഷിച്ച വളർത്തുനായ ഷോക്കേറ്റു മരിച്ചു


