Prithviraj: ഭാര്യയും മകളും ഉണ്ടെന്ന് ഓർക്കണമെന്ന് പൃഥ്വിരാജിനോട് ഭാര്യ
- Published by:Sarika N
- news18-malayalam
Last Updated:
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊഡക്ഷൻ വർക്കുകളുമായി ബന്ധപ്പെട്ട് തിരിക്കിലാണ് പ്രിത്വി
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് എമ്പുരാൻ. മാർച്ച് 27 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊഡക്ഷൻ വർക്കുകളുമായി ബന്ധപ്പെട്ട് തിരിക്കിലാണ് പ്രിത്വി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച പുത്തൻ ലൂക്കിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. സംവിധാനം ചെയ്ത സിനിമ പൂര്‍ത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയില്‍ പുതിയ ഭാവമാണെന്ന അടിക്കുറിപ്പോടെയാണ് നടൻ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
advertisement
നിമിഷങ്ങൾക്കകം വൈറലായ ചിത്രത്തിന് കമെന്റുമായി സുപ്രിയയും എത്തിയിട്ടുണ്ട്. താങ്കൾക്കൊരു ഭാര്യയും മകളുമുണ്ടെന്ന് മറക്കരുതെന്നാണ് പൃഥ്വിരാജിന്റെ ജീവിതപങ്കാളി സുപ്രിയ മേനോന്‍ ചിത്രത്തിന് താഴെ തമാശയായി കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ താരത്തിന്റെ പുതിയ ലുക്ക് രാജമൗലി ചിത്രത്തിനായുള്ളതാണോ എന്നാണ് ആരാധകർ തിരക്കുന്നത്. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം നിരവഹിക്കുന്ന ചിത്രമാണ് 'SSMB 29 '. സിനിമയിൽ വില്ലനായി പൃഥ്വിരാജ് എത്തുമെന്ന വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍.' ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 04, 2025 7:41 AM IST