'അന്നും ഇന്നും എന്നും ഒരുമിച്ച്'; വൈറലായി സുരേഷ് ഗോപിയുടെ കല്യാണ ചിത്രം
- Published by:Sarika KP
- news18-malayalam
Last Updated:
മകളുടെ വിവാഹ ദിനത്തില്‍ വൈറലായി സുരേഷ് ഗോപി രാധിക വിവാഹം ചിത്രം
നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയ നിറഞ്ഞ് നിന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാള സിനിമാലോകത്തെ താരരാജാക്കന്മാരുമടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു താരപുത്രി വിവാഹിതയായത്. എവിടെ നോക്കിയാലും ഭാഗ്യാ സുരേഷിന്റെ വിവാഹ ആഘോഷങ്ങളുടെ ചിത്രം മാത്രം. ഇതിനിടെയിൽ സുരേഷ് ഗോപി രാധികയെ വിവാഹം കഴിച്ച അവിസ്മരണീയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത്. 1990 ഫെബ്രുവരി 8 നാണ് സുരേഷ് ഗോപി രാധികയെ വിവാഹം ചെയ്തത്. അന്നും വിവാഹത്തിനു സാക്ഷിയായി വൻ താരനിരയുണ്ടായിരുന്നു.
ഇന്നായിരുന്നു മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ കതിര്‍മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദമോദി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരടക്കമുള്ള താരനിരയെ സാക്ഷിയാക്കിയാണ് ശ്രേയസ് ഭാഗ്യയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. വിവാഹ ചടങ്ങളില്‍ ഉടനീളം പങ്കെടുത്ത മോദി വധൂവരന്മാരെ അക്ഷതം നല്‍കി അനുഗ്രഹിച്ച ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം സമീപത്തെ കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന വിവാഹ ചടങ്ങില്‍ വെച്ച് സുരേഷ് ഗോപിയും രാധികയും ചേര്‍ന്ന് ഭാഗ്യയെ ശ്രേയസിന് കൈപിടിച്ച് നല്‍കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 17, 2024 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അന്നും ഇന്നും എന്നും ഒരുമിച്ച്'; വൈറലായി സുരേഷ് ഗോപിയുടെ കല്യാണ ചിത്രം