നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sachin Tendulkar | ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ 'ഷാര്‍പ്പ് ബോള്‍ ക്യാച്ചിങ്ങ് സ്‌കില്‍സ്'; വീഡിയോ പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

  Sachin Tendulkar | ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ 'ഷാര്‍പ്പ് ബോള്‍ ക്യാച്ചിങ്ങ് സ്‌കില്‍സ്'; വീഡിയോ പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

  ക്രിക്കറ്റ് കളിക്കുന്ന ഒരു ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

  • Share this:
   നായകളുടെ (dogs) കളികളും കുസൃതിയുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് (Cricket) കളിക്കുന്ന ഒരു ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ (german shepherd) വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

   തന്റെ സുഹൃത്തില്‍ നിന്ന് ലഭിച്ചതാണീ വീഡിയോ എന്നും പന്ത് പിടിക്കുന്നതില്‍ അപാരമായ കഴിവുള്ളയാളെന്ന് തീര്‍ച്ചയായും പറയണമെന്നും കുറിച്ചു കൊണ്ടാണ് സച്ചിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

   'നമ്മള്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെയും ഫീല്‍ഡര്‍മാരെയും ഓള്‍ റൗണ്ടര്‍മാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഇതിന് എന്ത് പേരിടും?'- വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിന്‍ കുറിച്ചു.

   രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ ക്രിക്കറ്റ് കളിക്കുന്നത്. വിക്കറ്റ് കീപ്പറുടെയും ഫീല്‍ഡറുടെയും റോളിലുളള ഷെപ്പേര്‍ഡിന് വിക്കറ്റിന് പിന്നില്‍ പന്തു പിടിക്കാനും ബാറ്റര്‍ അടിച്ച പന്ത് എടുത്തു കൊണ്ടുവരാനും പെട്ടന്ന് കഴിയുന്നുണ്ട്.   വീഡിയോ വൈറലായതോടെ നിരവധി പേരാണ്  സ്‌നേഹം അറിയിച്ച് രംഗത്തെത്തിയത്. ഷെപ്പേര്‍ഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എടുക്കാമോ എന്നുവരെ കമന്റുകളിലുണ്ട്.

   Also Read - ട്രെയിനില്‍ കയറുന്നതിനിടെ അപകടം; യാത്രക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ; വൈറലായി വീഡിയോ
   Published by:Karthika M
   First published:
   )}