നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വയോധികന് റോഡ് മുറിച്ച് കടക്കാന്‍ സ്‌ക്കൂട്ടര്‍ കുറുകെ നിര്‍ത്തി; ഡ്രൈവര്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

  വയോധികന് റോഡ് മുറിച്ച് കടക്കാന്‍ സ്‌ക്കൂട്ടര്‍ കുറുകെ നിര്‍ത്തി; ഡ്രൈവര്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

  ഗതാഗത തിരക്കേറിയ റോഡ് മുറിച്ച് കടക്കാന്‍ വയോധികന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം

  Credits: Twitter

  Credits: Twitter

  • Share this:
   ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ചില വീഡിയോകള്‍ പലപ്പോഴും ഏറെ പ്രചോദനമാകാറുണ്ട്. മനുഷ്യത്വം ഉയര്‍ത്തിപിടിക്കുന്ന ഹൃദയസ്പര്‍ശിയായ അത്തരം ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തിരക്കേറിയ റോഡ് മുറിച്ച് കടക്കാന്‍ വയോധികനെ സഹായിക്കുന്ന സ്‌ക്കൂട്ടര്‍ ഡ്രൈവറുടേതാണ് വീഡിയോ.

   നെതര്‍ലാന്‍ഡില്‍ നിന്നുള്ള സാന്‍ഡര്‍ എന്നയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിസിടിവിയില്‍ പതിഞ്ഞവയാണ് ദൃശ്യങ്ങള്‍ എന്നാണ് മനസിലാകുന്നത്. ഗതാഗത തിരക്കേറിയ റോഡ് മുറിച്ച് കടക്കാന്‍ വയോധികന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് ഇദ്ദേഹം റോഡ് മുറിച്ച് കടക്കുന്നത്. വയോധികയെ റോഡില്‍ കണ്ടിട്ടും വാഹനങ്ങള്‍ ഇവര്‍ക്ക് വഴിയൊരുക്കാന്‍ തയ്യാറാകാതെ മുന്നോട്ട് തന്നെ പോവുകയായിരുന്നു.

   Also Read-'കൊടും തണുപ്പിൽ പഴം ചുറ്റിക പോലെയാകും'; ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരം സന്ദർശിച്ച യൂട്യൂബറുടെ കഥ

   റോഡിന്റെ പകുതി വരെ ഒരു വിധത്തില്‍ വയോധികന്‍ എത്തിയെങ്കിലും വാഹനങ്ങള്‍ക്ക് ഇടയില്‍ പെട്ട് എന്തു ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് സ്‌ക്കൂട്ടര്‍ ഡ്രൈവര്‍ സഹായത്തിനെത്തിയത്. വയോധികന്റെ പ്രയാസം മനസിലാക്കിയ ഡ്രൈവര്‍ റോഡിന് കുറുകെയായി തന്റെ സ്‌ക്കൂട്ടര്‍ നിര്‍ത്തിയാണ് മറ്റ് വാഹനങ്ങളെ തടഞ്ഞത്. വയോധികനെ സഹായിക്കാനാണ് സ്‌ക്കൂട്ടര്‍ ഡ്രൈവറുടെ പ്രവൃത്തി എന്ന് മനസിലാക്കിയ മറ്റ് വാഹനങ്ങള്‍ ഇതോടെ നിര്‍ത്തുകയും പ്രയാസമില്ലാതെ വയോധികന്‍ റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളിലൂടെ കാണുന്നു.   ഒരു വ്യക്തി മാത്രം വിചാരിച്ചാലും മാറ്റങ്ങള്‍ കൊണ്ടു വരാം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരവും കൗതുകപരവും, പ്രചോദനപരവുമായ ധാരാളം വീഡിയോകള്‍ സാന്‍ഡര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കാറുണ്ട്.

   വയോധികനെ സഹായിക്കുന്ന ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 19 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ ഇതിനോടകം 75,000 ത്തിലധികം പേരാണ് കണ്ടത്. 5,000 ത്തില്‍ അധികം ലൈക്കുകളും 45 കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഒരു വയോധികന്‍ എന്ന നിലയിലും അതിലുപരി മനുഷ്യന്‍ എന്ന നിലയിലും ഈ ദൃശ്യം തന്റെ കണ്ണു നനയിച്ചെന്ന് ഒരാള്‍ കമന്റായി കുറിച്ചു.   മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതിന് ഉദാഹരണമാണ് സ്‌ക്കൂട്ടര്‍ ഡ്രൈവര്‍ എന്നും മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക് ദൈവം എപ്പോഴും തുണയായി ഉണ്ടാകും എന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. അല്‍പ്പം പിഴച്ചിരുന്നെങ്കില്‍ സ്‌ക്കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടമുണ്ടായിരുന്നേനേ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു.

   Also Read-പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; ജനഹൃദയങ്ങൾ കീഴടക്കി വൈറൽ വീഡിയോ

   അടുത്തിടെ വലിയ ഗതാഗത കുരുക്കില്‍ പെട്ടുപോയ മൂന്ന് നായ്ക്കളെ അവിടെ നിന്നും രക്ഷപ്പെടുത്തുന്ന യുവതിയുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. നന്മ നിറഞ്ഞ ധീരമായ നടപടി എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.   ബ്രയിന്‍ മോഗ് എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ ചിത്രീകരിച്ചത്. നെക്സ്റ്റ് ഡോര്‍ എന്ന മറ്റൊരു ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. മൃഗസ്‌നേഹികളായ ധാരാളം പേര്‍ യുവതിയുടെ നടപടിയെ അഭിനന്ദിച്ച് വീഡിയോക്ക് താഴെ കമന്റുകള്‍ എഴുതി. കൃത്യമായ സമയത്ത് ഇടപെട്ട് മൂന്ന് നായ്ക്കളെയും രക്ഷിച്ച യുവതി അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}