HOME /NEWS /Buzz / 'കോ-എ‍ജ്യുക്കേഷന്‍ മാത്രം മതി'; ലൈംഗിക അതിക്രമങ്ങൾ കുറയ്ക്കാൻ ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്റെ നിർദേശം

'കോ-എ‍ജ്യുക്കേഷന്‍ മാത്രം മതി'; ലൈംഗിക അതിക്രമങ്ങൾ കുറയ്ക്കാൻ ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്റെ നിർദേശം

വീടുകളിലും സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിർബന്ധമായും നൽകണമെന്നും രാകുൽ അഭിപ്രായപ്പെട്ടു

വീടുകളിലും സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിർബന്ധമായും നൽകണമെന്നും രാകുൽ അഭിപ്രായപ്പെട്ടു

വീടുകളിലും സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിർബന്ധമായും നൽകണമെന്നും രാകുൽ അഭിപ്രായപ്പെട്ടു

  • Share this:

    സ്ത്രീ സുരക്ഷയെക്കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം രാകുൽ പ്രീത് സിങ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ലെന്നും കോ-എ‍ഡ്യുക്കേഷന് (co-education) കൂടുതൽ പ്രചാരം നൽകണമെന്നും സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം എന്നും രാകുൽ പറഞ്ഞു. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

    ”എന്തുകൊണ്ടാണ് സ്ത്രീ സുരക്ഷ ഇപ്പോഴും ഒരു വലിയ പ്രശ്നമായി നിലനിൽക്കുന്നത്? എന്തുകൊണ്ടാണ് പുരുഷന്മാർ ഇതിന് ഉത്തരവാദികളല്ലാത്തത്? രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതോ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ച് നടക്കുന്നതോ ആയ സ്ത്രീകളെയോ പെൺകുട്ടികളെയോ കാണുന്നത് ഒരു വിചിത്രമായ കാര്യമാണെന്ന് ചില പുരുഷന്മാർക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? ഇവിടെ പെൺകുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?, രാകുൽ ചോദിച്ചു.

    Also read- Manjima Mohan | എപ്പോഴാ ഒന്ന് പോയിത്തരുന്നത്? മഞ്ജിമയെ അലട്ടുന്ന പ്രശ്നം ഇതാണ്

    ‘സ്ത്രീകളോട് സംസാരിക്കരുത് എന്നു കേട്ടാണ് ഇവരിൽ പലരും വളർന്നു വന്നത് എന്ന് എനിക്ക് തോന്നുന്നു. സ്കൂൾ തലം മുതൽ ആ അകലം ഉണ്ടാകുന്നു. ജിജ്ഞാസ മൂലമാണ് ചിലർ പല അതിക്രമങ്ങൾക്കും മുതിരുന്നതെന്നും’, രാകുൽ പറഞ്ഞു. വീടുകളിലും സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിർബന്ധമായും നൽകണമെന്നും രാകുൽ അഭിപ്രായപ്പെട്ടു.

    ”ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുന്നത് വലിയ സംഭവമായി കാണേണ്ടതില്ല. അത്തരം കാര്യങ്ങൾ സാധാരണമാണ് എന്ന് വീട്ടിൽ നിന്നു തന്നെ പഠിക്കണം. വീട്ടിൽ അത്തരം അന്തരീക്ഷമുണ്ടെങ്കിൽ, ഇത്തരം അതിക്രമങ്ങളെക്കുറിച്ച് നിങ്ങൾ ഒരിക്കലും ചിന്തിക്കില്ല. കോ-എ‍ഡ്യുക്കേഷനും സാധാരണമാക്കണം”, രാകുൽ കൂട്ടിച്ചേർത്തു.

    ”കോളേജിൽ പഠിക്കുമ്പോൾ പോലും ആൺകുട്ടികളെ പെൺകുട്ടികളിൽ നിന്ന് അകറ്റി നിർത്താൻ ചിലർ ശ്രമിക്കുന്നു. നിങ്ങൾ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം നിങ്ങൾ അവരെ സ്ത്രീകളെ അക്രമിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ എത്രത്തോളം നോർമലൈസ് ചെയ്യുന്നോ അത്രത്തോളം നല്ലത്. ഇത്തരം കാര്യങ്ങളിൽ ഒരാളുടെ മാനസികാവസ്ഥയും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു”, താരം രാകുൽ പ്രീത് സിങ്ങ് പറഞ്ഞു.

    Also read- Throwback | അവർ ക്‌ളാസ്സ്‌മേറ്റ്സ്; ഒരാൾ ഋതിക് റോഷൻ, മലയാളി കൂടിയായ മറ്റെയാൾ ആരെന്ന് നോക്കൂ

    ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. താങ്ക് ഗോഡ്, കട്പുല്ലി, ഡോക്ടർ ജി, അറ്റാക്ക്: പാർട്ട് 1, റൺവേ 34 എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ചില സിനിമകളിൽ രാകുൽ വേഷമിട്ടിട്ടുണ്ട്. 2023-ലെ തന്റെ ആദ്യ ചിത്രമായ ഛത്രിവാലിയുടെ വിജയത്തിന് ശേഷം അതീവ സന്തോഷത്തിലാണ് താരം.

    തേജസ് വിജയ് ദിയോസ്കർ സംവിധാനം ചെയ്ത ചിത്രം സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗർഭനിരോധന ഗുളികകളെക്കുറിച്ചുമൊക്കെയാണ് പ്രതിപാദിക്കുന്നത്. റോണി സ്ക്രൂവാലയാണ് ചിത്രത്തിന്റെ നിർമാതാവ്. ഹരിയാന പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    First published:

    Tags: Bollywood actress, GENDER EQUALITY, Sex education