സാനിയയെ വിവാഹം കഴിച്ചത് എന്തിനെന്ന് ഷാരൂഖ് ഖാൻ; ഷൊയ്ബ് മാലിക്കിന്‍റെ മറുപടി കണ്ടോ!
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഷൊയ്ബ് മാലിക് നൽകുന്നത്
മുംബൈ: ഇന്ത്യൻ ടെന്നീസിലെ എക്കാലത്തെയും മികച്ച വനിതാ താരങ്ങളിലൊരാളായിരുന്നു സാനിയ മിർസ. പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലികിനെ സാനിയ മിർസ വിവാഹം ചെയ്തത് വലിയ വാർത്തയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഷൊയ്ബ് മാലിക് പുനർവിവാഹിതനായെന്ന വാർത്ത ഇന്ത്യയിലെയും പാകിസ്ഥാനിലെയും കായിക പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു. ജനുവരി 20നാണ് ഷൊയ്ബ് മാലിക് പാകിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിച്ചത്. ഇത് ഷൊയ്ബ് മാലിക്കിന്‍റെ മൂന്നാം വിവാഹമായിരുന്നു.
ഇപ്പോഴിതാ, ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ സാനിയയെയും ഷൊയ്ബിനെയും ഒരു ടിവി പരിപാടിയിൽ ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഏറെ കാലം മുമ്പുള്ളതാണെങ്കിലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ തരംഗമായി മാറുകയാണ്.
വീഡിയോയിൽ, സാനിയയോട് അവരുടെ പെട്ടെന്നുള്ള വിവാഹത്തിലേക്ക് എത്താൻ കാരണം എന്താണെന്ന് ഷാരൂഖ് ചോദിക്കുന്നു. അതിനോട് ഹാസ്യരൂപേണയായിരുന്നു സാനിയയുടെ മറുപടി “ഞാൻ അവനിൽ ഒരുപാട് ഗുണങ്ങൾ കണ്ടിട്ടുണ്ട്. അവൻ നല്ലൊരു നാണംകുണുങ്ങിയാണ്. ഇതിന് മറുപടിയായി എങ്ങനെ സംസാരിക്കണമെന്ന് നീ അവനെ പഠിപ്പിക്കണമെന്നായിരുന്നു ഷാരൂഖിന്‍റെ കമന്‍റ്.
advertisement
ഷാരൂഖ് അതേ ചോദ്യം ഷൊയ്ബ് മാലിക്കിനോട് ആവർത്തിച്ചു, "ആലോചിക്കാൻ സമയം കിട്ടിയില്ല, അതിന് മുമ്പേ എല്ലാം കഴിഞ്ഞുപോയി" എന്നായിരുന്നു ഷൊയ്ബ് മാലിക്കിന്‍റെ മറുപടി. ഈ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ സാനിയയ്ക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഷൊയ്ബിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്.
2010-ൽ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ വെച്ചാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. പരമ്പരാഗത ഹൈദരാബാദി മുസ്ലീം ശൈലിയിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. സാനിയ-ഷൊയ്ബ് ദമ്പതികൾ വിവാഹശേഷം ദുബായിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകനുണ്ട്. ഇസാൻ മിർസ മാലിക് എന്നാണ് മകന്‍റെ പേര്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 23, 2024 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സാനിയയെ വിവാഹം കഴിച്ചത് എന്തിനെന്ന് ഷാരൂഖ് ഖാൻ; ഷൊയ്ബ് മാലിക്കിന്‍റെ മറുപടി കണ്ടോ!