ഭക്ഷണം തട്ടിയെടുക്കാൻ എത്തിയ പക്ഷിയുടെ തലയ്ക്ക് ഇടിച്ച് വിനോദ സഞ്ചാരി; വീഡിയോ വൈറൽ

Last Updated:

പഴയ വീഡിയോ റെഡ്ഇറ്റിൽ വീണ്ടും അപ്ലോഡ് ചെയ്യപ്പെട്ടതോടെയാണ് വീണ്ടും വൈറലായിരിക്കുന്നത്

സ്വന്തം ഭക്ഷണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരെ അത് പക്ഷികളായാലും മൃഗങ്ങളായാലും മനുഷ്യ‍ർ നേരിടുക തന്നെ ചെയ്യും. രസകരമായ അത്തരം ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഭക്ഷണം തട്ടിയെടുക്കാൻ എത്തിയ സീ​ഗൾ എന്ന ഒരു ഇനം കടൽ കൊക്കിൻ്റെ തല ഭാഗത്ത് ഇടിക്കുന്ന വിനോദ സഞ്ചാരിയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. അപ്രതീക്ഷിതമായി നടന്ന ഒരു സംഭവത്തോട് ഞൊടിയിടയിൽ പ്രതികരിച്ച വിനോദ സഞ്ചാരിയുടെ വീഡിയോ ആളുകളിൽ ചിരി പടർത്തുകയാണ്.
അൽപ്പം പഴയ വീഡിയോ റെഡ്ഇറ്റിൽ വീണ്ടും അപ്ലോഡ് ചെയ്യപ്പെട്ടതോടെയാണ് വൈറലായിരിക്കുന്നത്. കടൽ തീരത്തുള്ള സീ ഫുഡ് ഷാക്ക് എന്ന ഹോട്ടലിൽ നിന്ന് ഒരാൾ ചെമ്മീൻ വാങ്ങി ക്യാമറയുമായി നിൽക്കുന്ന ആളിൻ്റെ അടുത്തേക്ക് നടന്നു വരുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ വളരെ നേരമായി ആരുടെയെങ്കിലും ഭക്ഷണത്തിൽ നിന്നും അൽപ്പം കൈക്കലാക്കാം എന്ന് ഉറപ്പിച്ച് നിൽക്കുന്ന കടൽ കൊക്കിൻ്റെ ശ്രദ്ധയിൽ ഇദ്ദേഹം പെട്ടു. നടന്നു നീങ്ങുന്ന ആളുടെ കയ്യിൽ ഇരിക്കുന്ന ചെമ്മീൻ പൊതി ലക്ഷ്യമാക്കി കൊക്ക് പിന്നിലൂടെ പറന്ന് അടുത്തു. പൊതി എത്തിപ്പിടിക്കുന്നതിന് തൊട്ടുമുമ്പ് കാര്യം മനസിലാക്കിയ ഇയാൾ പിറകോട്ട് തിരിഞ്ഞ് പക്ഷിയുടെ തലയിൽ ഒരു ഇടി നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. പിന്നാലെ ഭക്ഷണ പൊതി കൈക്കലാക്കാനാകാതെ കടൽ കൊക്ക് പറന്ന് അകലുകയും ചെയ്തു. പക്ഷിയെ നേരിട്ട് യാതൊന്നും സംഭവിക്കാത്ത രീതിയിൽ വളരെ സൗമ്യനായി ക്യാമറമാൻ്റെ അടുത്തേക്ക് ഇദ്ദേഹം എത്തുന്നതും വീഡിയോയിൽ കാണാം.
advertisement
ഭക്ഷണ പ്രേമിയായ ആളുടെ പക്കൽ നിന്നും ഭക്ഷണം തട്ടിയെടുക്കാൻ ശ്രമിച്ചാൽ ഇതായിരിക്കും സംഭവിക്കുക എന്ന് പലരും വീഡിയോക്ക് താഴെ കമൻ്റുകളായി കുറിച്ചു. തന്ത്രപരമായ നീക്കമായിരുന്നു വിനോജസഞ്ചാരിയുടേത് എന്നും ഇങ്ങനെ ഒരു ഇടി കിട്ടുമെന്ന് പക്ഷി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും ഒരാൾ അഭിപ്രായപ്പെട്ടു. ഇത് ആദ്യമായി അല്ല ഇദ്ദേഹം ഇത്തരത്തിൽ അടി കൊടുക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത് എന്ന് മറ്റൊരാൾ കമൻ്റായി കുറിച്ചു.
advertisement
62,000 ത്തിൽ അധികം ആളുകളാണ് റെഡ്ഇറ്റിൽ ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. 1500ൽ അധികം പേരുടെ കമൻ്റും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കുന്ന കടൽകൊക്കിൻ്റെ മുഖത്ത് ഏറ്റ അടി എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
advertisement
അടുത്തിടെ കർണാടകയിലെ മൈസൂരിൽ വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനെതിരെ ആനകൾ പാഞ്ഞടുത്തിരുന്നു. വനം വകുപ്പ് ജീവനക്കാർക്ക് ഒപ്പം കാടിനുള്ളിലൂടെ ജീപ്പിൽ സഞ്ചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആനകൾ പാഞ്ഞടുത്തത്. വാഹനത്തിൻ്റെ പിറക് വശത്തിലൂടെ ആദ്യം ഒരാന വാഹനത്തിന് നേരെ വന്നിരുന്നു. ശേഷം വേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെ മുന്നിൽ നിന്ന് മറ്റൊരാന കൂടി വാഹനത്തിന് നേരെ എത്തുകയായിരുന്നു. മനസാന്നിധ്യം കൈവിടാഞ്ഞ ഡ്രൈവർ ഹോൺ മുഴക്കി ആനയെ പേടിപ്പിക്കുകയും അൽപ്പ സമയത്തിന് ശേഷം ആന വഴി മാറി കൊടുക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭക്ഷണം തട്ടിയെടുക്കാൻ എത്തിയ പക്ഷിയുടെ തലയ്ക്ക് ഇടിച്ച് വിനോദ സഞ്ചാരി; വീഡിയോ വൈറൽ
Next Article
advertisement
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
  • നിലമ്പൂർ പാട്ടുത്സവിൽ വാരിയംകുന്നനെ മലബാർ സുൽത്താനായി അവതരിപ്പിച്ച ഗാനത്തിനെതിരെ പ്രതിഷേധം.

  • 1921 മലബാർ കലാപം അനുഭവിച്ചിടമായ നിലമ്പൂരിൽ വാരിയംകുന്നനെ പ്രകീർത്തിച്ച ഷോ ബിജെപിയെ ചൊടിപ്പിച്ചു.

  • വാഴ്ത്തുപാട്ടുകൾ ജമാഅത്തെ ഇസ്ലാമിയ, മുസ്ലിം ലീഗ് അജണ്ടയെന്ന് ബിജെപി നേതാവ് ആരോപിച്ചു.

View All
advertisement