ഒരു വിവാഹം കഴിച്ചതു തന്നെ വൻ സംഭവം എന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ, പാകിസ്ഥാനിലുള്ള അറുപതുകാരനെ കുറിച്ച് അറിയണം. 60 വയസ്സിനിടെ ഇദ്ദേഹം 26 തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ 22 ഭാര്യമാരുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. ഇനിയും തീർന്നില്ല, മരിക്കുന്നതിന് മുമ്പ് നൂറ് വിവാഹമെങ്കിലും കഴിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
ഭാര്യമാരിൽ ഭൂരിഭാഗം പേർക്കും ഇദ്ദേഹത്തിന്റെ പേരക്കുട്ടികളുടെ പ്രായം മാത്രമേ ഉള്ളൂ എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. നൂറ് വിവാഹം കഴിക്കുക മാത്രമല്ല ആഗ്രഹം, ഓരോ ഭാര്യമാരിലും മക്കളും വേണം. ഭാര്യമാർ ഗർഭിണികളായി കുഞ്ഞ് ജനിക്കുന്നതോടെ ഇയാൾ ഇവരുമായുള്ള ബന്ധം വേർപിരിയും. ഇതാണ് രീതി.
Also Read- യൂട്യൂബ് ചാനലിലെ ഹോം ടൂർ വീഡിയോ വിനയായി; അപൂര്‍വയിനം തത്തകളെ വീട്ടില്‍ വളര്‍ത്തിയ തമിഴ് നടന് അഞ്ച് ലക്ഷം രൂപ പിഴ
ഇദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജ്യോത് ജീത് എന്നയാളുടെ ട്വിറ്റർ പേജിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ അറുപത് വയസ്സിനു മുകളിൽ പ്രായം തോന്നുന്ന പുരുഷൻ വിവാഹത്തെ കുറിച്ചുള്ള തന്റെ ആഗ്രഹം പറയുന്നുണ്ട്. നിലവിൽ ഭാര്യമാരായിട്ടുള്ള പെൺകുട്ടികൾക്കൊപ്പമിരുന്നാണ് ഇദ്ദേഹം തന്റെ ആഗ്രഹങ്ങൾ പറയുന്നത്.
ഇതിനകം 26 വിവാഹങ്ങൾ നടന്നെങ്കിലും നിലവിൽ നാല് ഭര്യമാരാണ് കൂടെയുള്ളത്. ഇവർക്കെല്ലാം 19-20 വയസ്സാണ് പ്രായമെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഭാര്യമാർക്കൊപ്പം സന്തോഷത്തോടെയിരിക്കുന്ന അറുപതുകാരൻ ഇവർക്കെല്ലാം കുഞ്ഞുങ്ങളുണ്ടായാൽ ഉപേക്ഷിക്കുമെന്നും ധൈര്യത്തോടെ പറയുന്നു.
Also Read- പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ഒന്നോടെ വിഴുങ്ങി രാജവെമ്പാല; വൈറൽ വീഡിയോ
നൂറ് തവണ വിവാഹിതനായി നൂറ് തവണ വിവാഹമോചനം നേടുകയാണ് തന്റെ ജീവിതലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോൾ 26 ഭാര്യമാരിൽ നിന്ന് 22 മക്കളും ഉണ്ട്. മക്കളെല്ലാം അവരുടെ അമ്മമാർക്കൊപ്പമാണ് ജീവിക്കുന്നത്. വിവാഹമോചനത്തിനു ശേഷം ഭാര്യമാർക്കെല്ലാം താൻ വീടും ചെലവിനുള്ള പണവും നൽകുന്നുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
വീഡിയോ കണ്ട് അമ്പരന്നു പോയരവരെ വീണ്ടും ഞെട്ടിച്ചു കൊണ്ട് വിവാഹവും കുഞ്ഞുങ്ങളുണ്ടാകലും വിവാഹമോചനവുമാണ് തന്റെ ഹോബിയെന്നും ഈ അറുപതുകാരൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.