വാഴപ്പഴത്തിനായി കുരങ്ങന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി; ബീഹാറില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Last Updated:

വഴക്കിനിടെ ദേഷ്യം കയറിയ കുരങ്ങുകളില്‍ ഒന്ന് കൈയ്യില്‍ കിട്ടിയ ഒരു വസ്തുവെടുത്ത് മറ്റേ കുരങ്ങിന് നേരെ എറിഞ്ഞു

News18
News18
ഒരു വാഴപ്പഴത്തിനായി കുരങ്ങന്‍മാര്‍ തമ്മിലുണ്ടായ പൊരിഞ്ഞ അടി കാരണം ബീഹാറില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ബീഹാറിലെ സമസ്തിപൂര്‍ റെയില്‍വേ ജംഗ്ഷനിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് കുരങ്ങന്‍മാര്‍ തമ്മില്‍ അടിയുണ്ടായത്.
വഴക്കിനിടെ ദേഷ്യം കയറിയ കുരങ്ങുകളില്‍ ഒന്ന് കൈയ്യില്‍ കിട്ടിയ ഒരു വസ്തുവെടുത്ത് മറ്റേ കുരങ്ങിന് നേരെ എറിഞ്ഞു. എന്നാല്‍ ഈ വസ്തു ചെന്നുവീണത് ഓവര്‍ഹെഡ് വയറിലാണ്. ഇതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകുകയും ഈ വയര്‍ നേരെ സ്റ്റേഷനിലെ ട്രെയിനിന്റെ ബോഗിയ്ക്ക് മേലേക്ക് വീഴുകയും ചെയ്തു. ഇതോടെയാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതെന്ന് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശര്‍സ്വതി ചന്ദ്ര പറഞ്ഞു.
വൈദ്യുതി മുടങ്ങിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. നിരവധി യാത്രക്കാരെയാണ് ഇത് ബാധിച്ചത്. അതേസമയം കുരങ്ങന്‍മാരുടെ അടിയ്ക്കിടെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
advertisement
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തടസം നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേഷനിലെ ഇലക്ട്രിക് വിഭാഗം ഉടന്‍ തന്നെ ഓവര്‍ഹെഡ് വയറിന്റെ അറ്റക്കുറ്റപ്പണികള്‍ ആരംഭിക്കുകയും സര്‍വീസുകള്‍ പുനസ്ഥാപിക്കുകയും ചെയ്യുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം റെയില്‍വേ സ്റ്റേഷനില്‍ ഗതാഗതം തടസപ്പെടുത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച കുരങ്ങന്‍മാരെ പിന്നീട് കണ്ടിട്ടില്ല. മുമ്പും സമസ്തിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുരങ്ങന്‍മാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Summary: Train traffic disrupted after monkeys start fight for bananas
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാഴപ്പഴത്തിനായി കുരങ്ങന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി; ബീഹാറില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement