കുതിരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്‍; കർണാടകയിൽ ഒരു ഗ്രാമം അടച്ചുപൂട്ടി

Last Updated:

വെളളിയാഴ്ച രാത്രി ചത്ത കുതിരയുടെ ശവസംസ്കാര ചടങ്ങുകൾ നടന്നത് ശനിയാഴ്ചയായിരുന്നു.

ബെംഗളുരു:കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് ജില്ലാഭരണാധികാരികൾ ഗ്രാമം അടച്ചു. ഗ്രാമത്തിലെ കാട്സിദ്ധേശ്വർ ആശ്രമത്തിലെ കുതിരയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നൂറുകണക്കിന് പേർ എത്തിയത്. വെളളിയാഴ്ച രാത്രി ചത്ത കുതിരയുടെ ശവസംസ്കാര ചടങ്ങുകൾ നടന്നത് ശനിയാഴ്ചയായിരുന്നു.
സംസ്കാരചടങ്ങിന് മുന്നോടിയായി നടത്തിയ വിലാപ യാത്രയിൽ നൂറുകണക്കിന് പേർ അണിചേരുകയായിരുന്നു. ശ്രീ പവദേശ്വർ സ്വാമിയുടെ കാർമികത്വത്തിലായിരുന്നു സംസ്കാരചടങ്ങ്.
advertisement
സംസ്കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. നാനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമം സീൽ വെച്ച അധികൃതർ വ്യാപകമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായി ബെലഗാവിയിലെ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമബാർഗി പറഞ്ഞു.
advertisement

മകളുടെ ചിതാഭസ്മം ലഹരിമരുന്നാണെന്ന ആരോപണവുമായി പോലീസ്; നിയമ നടപടിക്കൊരുങ്ങി പിതാവ്

കഴിഞ്ഞ വർഷം മകളെ നഷ്ടപ്പെട്ട ഡാർട്ടാവിയസ് ബാൺസ് എന്ന വ്യക്തിയ്ക്കെതിരെ അബദ്ധവശാൽ ആരോപണം ഉന്നയിച്ച് പോലീസ്. കൈവശം ഉണ്ടായിരുന്ന ചെറിയ കുപ്പിയിൽ ലഹരി കടത്തുകയാണെന്ന് സംശയിച്ചതിനെ തുടർന്ന് ബാൺസിനെ പോലീസ് വലിച്ചിഴയ്ക്കുകയും കൈവിലങ്ങ് അണിയിച്ച് പോലീസ് വാഹനത്തിലേയ്ക്ക് കയറ്റുകയുമായിരുന്നു. എന്നാൽ ബാൺസിന്റെ കൈവശമുള്ള സ്വർണ നിറത്തിലുള്ള ചെറിയ കുപ്പിയിൽ ലഹരി വസ്തുക്കളായിരുന്നില്ല, മറിച്ച് സ്വന്തം മകളുടെ ചിതാഭസ്മമായിരുന്നു.
advertisement
തന്റെ മകളുടെ ചിതാഭസ്മത്തെ അപമാനിച്ചതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ബാൺസ് നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ഏപ്രിലിൽ മിസൗറിയിലെ സ്പ്രിങ്‌ഫീൽഡ് നഗരത്തിൽ വച്ച് നടന്ന ദൗർഭാഗ്യകരമായ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസുദ്യോഗസ്ഥരിൽ ഒരാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആ വീഡിയോ ഫൂട്ടേജിൽ ഒരു ഉദ്യോഗസ്ഥൻ ആ പിതാവിന്റെ കാറിൽ നിന്ന് കണ്ടെടുത്ത കുപ്പിയുമായി നിൽക്കുന്നത് കാണാം. "ആദ്യം ഞാൻ ഇയാളുടെ കൈവശം ഹെറോയ്ൻ ആയിരിക്കുമെന്നാണ് കരുതിയത്, പിന്നീട് കൊക്കെയ്ൻ ആണെന്ന് കരുതിയാണ് പരിശോധിച്ചത്. എന്നാൽ ഇത് കാണുമ്പോൾ മെഥ് അല്ലെങ്കിൽ എക്സ്റ്റസി ആണെന്നാണ് തോന്നുന്നത്"എന്ന് അദ്ദേഹം തന്റെ സഹപ്രവർത്തകനോട് പറയുന്നത് വീഡിയോയിൽ കാണാം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുതിരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്‍; കർണാടകയിൽ ഒരു ഗ്രാമം അടച്ചുപൂട്ടി
Next Article
advertisement
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
  • വി.ഡി. സതീശൻ സ്കന്ദഷഷ്ഠിദിനത്തിൽ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി.

  • കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.

  • പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് നേർച്ചയിരുന്നു.

View All
advertisement