തലസ്ഥാന നഗരത്തിന്റെ ജീവനാഡിയാണ് ഡൽഹി മെട്രോ. അതിലെ യാത്രക്കാർക്ക് സാധാരണ വലിയ കുഴപ്പമൊന്നുമില്ലാത്തതാണ്. ഒരാൾ കയറുന്നു, എത്തേണ്ടിടത്ത് എത്തുന്നു. അവരുടെ ദിവസവുമായി മുന്നോട്ട്പോകുന്നു. എന്നാൽ, ഈ മെട്രോ റൈഡിൽ ഉണ്ടായ ചില കാര്യങ്ങൾ യാത്രക്കാരെ ഫോൺ സ്‌ക്രീനുകളിൽ നിന്ന് കണ്ണുമാറ്റുവാനും ശ്രദ്ധിക്കാനും പ്രേരിപ്പിച്ചു.
മെട്രോയിലെ സീറ്റിന്റെ പേരിൽ രണ്ട് സ്ത്രീകൾ പരസ്പരം വഴക്കിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരാൾ സുഖമായി സീറ്റിൽ ഇരിക്കുമ്പോൾ, മറ്റൊരാൾ തനിക്കായി ഒരിടം കണ്ടെത്താൻ പാടുപെടുന്നത് കാണാം, അപ്പോഴാണ് സംഭവം ആരംഭിക്കുന്നത്. സ്വയം ഒന്ന് കണ്ട്നോക്കൂ:
അപ്‌ലോഡ് ചെയ്‌തതും വീഡിയോ വൈറലായി. ഏകദേശം 130K കാഴ്ചകൾ നേടിയെടുക്കുകയും ചെയ്‌തു. ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ആ രണ്ട് ബാഗുകൾ വളരെയധികം ഇടം പിടിച്ചിരിക്കുന്നു, നിൽക്കുന്ന സ്ത്രീക്ക് ഇടം നൽകാമായിരുന്നു.”
സമാനമായ മറ്റൊരു സംഭവത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും മെട്രോയ്ക്കുള്ളിൽ വൻ തർക്കം നടത്തുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇതൊന്നും പോരാ എന്ന മട്ടിൽ പെൺകുട്ടി വീണ്ടും വീണ്ടും ആക്രോശിച്ച് ആൺകുട്ടിയെ പലതവണ അടിക്കുകയായിരുന്നു. സാറയിൽ നിന്ന് 1000 രൂപയ്ക്ക് ടീ ഷർട്ട് തനിക്ക് ലഭിച്ചെന്ന് പെൺകുട്ടി അവകാശപ്പെട്ടതോടെയാണ് എല്ലാം ആരംഭിച്ചത്, എന്നാൽ ആൺകുട്ടി സമ്മതിച്ചില്ല, ഇത് 150 രൂപയിൽ കൂടുതലാകാൻ കഴിയില്ലെന്ന് പറഞ്ഞു. പെൺകുട്ടി പ്രകോപിതയായി ആൺകുട്ടിയെ അടിച്ചു. ആൺകുട്ടി അവളെ താക്കീത് ചെയ്യുകയും ഇതൊരു പൊതുസ്ഥലമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. പെൺകുട്ടി നിർത്താൻ വിസമ്മതിച്ചതോടെ ആൺകുട്ടിയും പെൺകുട്ടിയെ തല്ലാൻ തുടങ്ങി.
advertisement
“ഇക്കാലത്ത് ചിലർ പൊതുസ്ഥലത്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുമെന്ന് കരുതുന്നു… അവർ രണ്ടാമതൊന്ന് ചിന്തിക്കാതെ ഇങ്ങനെ മോശമായി പെരുമാറാൻ കോവിഡ് മാസ്ക് അവരെ പ്രാപ്തരാക്കുന്നു,” ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചിലർ ഇത് ഒരു രസകരമായ സംഭവമായി എടുക്കുമ്പോൾ മറ്റുള്ളവർ അസ്വസ്ഥരാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ