'പൊരുത്തപ്പെട്ടു തരിക'; ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം 5 രൂപ തുട്ടുകള്‍ വച്ച് അജ്ഞാതന്റെ കുറിപ്പ്

Last Updated:

കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്

News18
News18
കോഴിക്കോട്: യാത്രക്കിടെ ബൈക്കില്‍ പെട്രോള്‍ തീര്‍ന്ന അവസ്ഥ നേരിടാത്തവർ ചുരുക്കമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ അടുത്തുള്ള പെട്രോൾ പമ്പ് വരെ ബൈക്ക് ഉരുട്ടിപോവുകയാണ് സാധരണ ചെയ്യാറുള്ളത്. എന്നാൽ ചിലര്‍ അടുത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റാറുമുണ്ട്. ഇപ്പോൾ കോഴിക്കോട് ഇത്തരത്തിലൊരു സംഭവം നടന്നരിക്കുകയാണ്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം അജ്ഞാതൻ വെച്ചിട്ട് പോയ കുറിപ്പാണ് വൈറലായത്.
അരുണ്‍ലാല്‍ വി ബി എന്നയാളുടെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയശേഷം കുറിപ്പും രണ്ടു 5 രൂപ തുട്ടുകള്‍ വെച്ചിട്ട് അജ്ഞാതന്‍ പോയത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്.
‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍’ എന്ന കുറിപ്പോടെ അരുണ്‍ലാല്‍ തന്നെയാണ് അജ്ഞാതന്‍ ബൈക്കില്‍ വെച്ചിട്ട് പോയ കുറിപ്പ് പങ്കുവെച്ചത്. കോഴിക്കോട് ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍ലാല്‍.
advertisement
കുറിപ്പ് ഇങ്ങനെ- ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ടു തരുക. ഗതികേടുകൊണ്ടാണ് plss. ഞങ്ങള്‍ 10 രൂപ ഇതിവെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ്’. ഇതിനൊപ്പെ രണ്ടു അഞ്ചു രൂപ തുട്ടും വെച്ചിട്ടുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പൊരുത്തപ്പെട്ടു തരിക'; ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം 5 രൂപ തുട്ടുകള്‍ വച്ച് അജ്ഞാതന്റെ കുറിപ്പ്
Next Article
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement