കല്യാണചടങ്ങിനിടെ മദ്യപിച്ച് കഞ്ചാവടിച്ച് കിറുങ്ങിയ വരനെയും കുടുംബത്തിനെയും വധുവിന്റെ കുടുംബം ബന്ദിയാക്കി

Last Updated:

വധുവിന്റെ കുടുംബാംഗങ്ങള്‍ തഹസില്‍ദാറായ വരനെയും കുടുംബത്തെയും ബന്ദികളാക്കി വിവാഹത്തിനായി ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. ഒരുപാട് പ്രതീക്ഷകളോടെ ആയിരിക്കും ഓരോരുത്തരും ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുക. എന്നാൽ അപ്രതീക്ഷിതമായ പല സംഭവങ്ങൾ കൊണ്ടും വിവാഹം മുടങ്ങുന്ന വാർത്തകളും നമ്മൾ കണ്ടുകാണും. ഇപ്പോഴിതാ വിവാഹ ചടങ്ങിനിടയിൽ വരൻ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നത് കണ്ടതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്. യുപിയിലെ ഒരു വിവാഹ വേദിയിലാണ് സംഭവം. ഇതിന് പിന്നാലെ വധുവിന്റെ കുടുംബാംഗങ്ങള്‍ തഹസില്‍ദാറായ വരനെയും കുടുംബത്തെയും ബന്ദികളാക്കി വിവാഹത്തിനായി ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യുപിയിലുള്ള ഫട്ടുപുരിലെ ഷീലാ ദേവിയുടെ മകൾ പിങ്കിയും ജൗൻപൂർ ജില്ലയിലെ ജയറാംപൂർ സ്വദേശിയായ ഗൗതമുമായുള്ള വിവാഹത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന വരൻ സ്റ്റേജിൽ നിന്ന് അസഭ്യം പറയുകയായിരുന്നു. ഇത് കണ്ട് ചിലർ സ്റ്റേജിൽ കയറി ചോദ്യം ചെയ്തപ്പോൾ വരൻ അവിടെ നിന്ന് ഇറങ്ങിപ്പോയതായി വധുവിന്‍റെ അമ്മ ഷീലാ ദേവി പറഞ്ഞു.
അതിനുശേഷം സ്റ്റേജിന് പിന്നിൽ നിന്ന് വരൻ കഞ്ചാവ് വലിക്കുന്നതും ഇവർ കണ്ടു. ഇതിൽ പ്രകോപിതയായ വധു, വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തുകയും ഇരുവിഭാഗങ്ങളോടും ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശിക്കുകയും ചെയ്തു . പൊലീസുകാര്‍ ഇടപെട്ടതോടെ വരനെയും കുടുംബത്തെയും പിറ്റേ ദിവസം രാവിലെ വിവാഹച്ചടങ്ങുകൾ നടത്താതെ വരന്റെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കല്യാണചടങ്ങിനിടെ മദ്യപിച്ച് കഞ്ചാവടിച്ച് കിറുങ്ങിയ വരനെയും കുടുംബത്തിനെയും വധുവിന്റെ കുടുംബം ബന്ദിയാക്കി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement