വാഷിംഗ്ടൺ: നാലു ദിവസങ്ങൾ നീണ്ട ആകാംഷകൾക്കൊടുവിൽ ശനിയാഴ്ചയാണ്
അമേരിക്കൻ പ്രസിഡന്റായി
ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട വാർത്ത പുറത്തുവന്നത്. രാജ്യത്തിന്റെ ആവേശം പകർന്ന നിരവധി നിമിഷങ്ങളിൽ ഒന്നാണ് ബൈഡന്‍റെ വിജയ വാർത്ത പങ്കുവയ്ക്കുന്നതിനിടെ അവതാരകൻ വിങ്ങിപ്പൊട്ടിയത്.
സിഎൻഎൻ അവകാരകൻ ആന്റണി കപേൽ "വാൻ" ജോൺസാണ് ബൈഡന്റെ വിജയത്തെ കുറിച്ചുള്ള ബ്രേക്കിംഗ് വാർത്തയുടെ ലൈവിനിടെ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയത്. വിങ്ങിപ്പൊട്ടുക മാത്രമല്ല, അദ്ദേഹത്തിന്റെ ശബ്ദം ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് രാവിലെ ഒരു രക്ഷകര്‍ത്താവാകുന്നത് എളുപ്പമായിരിക്കുന്നു. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമാണ് പ്രധാനം എന്ന് പറയുന്നത് എളുപ്പമായിരിക്കുന്നു. ഒരു നല്ല വ്യക്തിയാവുക എന്നുളളതാണ് പ്രധാനം.' വാക്കുകള്‍ ഇടറി കണ്ണീര്‍ തുടച്ചുകൊണ്ട് വാന്‍ പറഞ്ഞു. ഈ വാക്കുകൾ കുറിച്ചു കൊണ്ടാണ് ഇതിന്റെ വീഡിയോ വാൻ ജോൺസ് ട്വിറ്ററിൽ പങ്കുവെച്ചത്.
ശരിക്കും കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയം യഥാര്‍ഥത്തില്‍ ഒരു മോചനമാണെന്നാണ് വിജയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വാന്‍ ജോണ്‍സ് പറഞ്ഞത്. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.' അത് ജോര്‍ജ് ഫ്‌ളോയിഡ് മാത്രമായിരുന്നില്ല. ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു.
ഇത് ഒരു വലിയ കാര്യമാണ്. എന്റെ മക്കള്‍ ഇക്കാര്യം നോക്കിക്കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് ഇന്ന് നല്ല ദിവസമാണ്. നഷ്ടപ്പെട്ടവരോട് എനിക്ക് ഖേദമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമല്ല. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും ഇതൊരു നല്ല ദിവസമാണ്.' ഇങ്ങനെയാണ് ജോ ബൈഡൻ
കമല ഹാരിസ് എന്നിവരുടെ വിജയ വാർത്ത അദ്ദേഹം അവസാനിപ്പിച്ചത്.
അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.