നിങ്ങളുടെ വീട് വൃത്തിയാക്കി കഴിഞ്ഞാലും തറയിൽ നേർത്ത പൊടിപടലങ്ങൾ വീണ്ടും അവശേഷിക്കുന്നതായി കാണുന്നുണ്ടോ? നിങ്ങൾ എത്ര ശ്രമിച്ചാലും ആ പൊടി അടിച്ചുവാരാൻ സാധിക്കാതെ അത് വീണ്ടും നിങ്ങളുടെ വീടിൻറെ മുക്കിലും മൂലയിലും വ്യാപിക്കുന്നത് കാണാറില്ലേ? ഇതിനൊരു പരിഹാര മാർഗത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്രയും കാലമായി തങ്ങളുടെ വീട് എങ്ങനെ തെറ്റായ രീതിയിൽ വൃത്തിയാക്കിയിരുന്നുവെന്ന് ഈയടുത്ത് ടിക്ടോക്കിലൂടെ ഒരു സ്ത്രീ പങ്കുവയ്ക്കുകയുണ്ടായി. @shimmyshim17 എന്ന യൂസർനെയിം ഉള്ള ഷിമെർ ടിക് ടോക് ഉപയോക്താക്കളെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ എങ്ങനെ ക്ലീനിംഗ് സുഗമമാക്കാമെന്ന് കാണിച്ചിരിക്കുകയാണ്. ഒരു പേപ്പർ ടവൽ ഉൾക്കൊള്ളുന്ന ക്ലീനിംഗ് രീതിയാണ് അവൾ പങ്കുവെച്ചത്.
ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ സൂത്രപ്പണി എന്ന തലക്കെട്ടോടെ പങ്കുവെച്ച പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്. ഇതിൽ ഷിമെർ ഒരു പേപ്പർ ടവ്വൽ തറയിൽ വയ്ക്കുന്നതിന് മുമ്പ് സിങ്കിൽ നനച്ചതായി കാണിക്കുന്നു. പേപ്പറിൻറെ നനഞ്ഞ ഭാഗത്തേയ്ക്ക് ബ്രഷ് ഉപയോഗിച്ച് പൊടിയുടെ കൂമ്പാരം കയറ്റുകയും അത് യാതൊരു തടസ്സവും കൂടാതെ പേപ്പറിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്തു. അവസാനമായി, അവൾ അത് കൈകൊണ്ട് എടുത്ത് ചവറ്റുകുട്ടയിലിട്ടു. ഏറ്റവും ചെറിയ പൊടിപടലങ്ങൾ പോലും ശേഖരിക്കാൻ വെള്ളം പശപോലെ പ്രവർത്തിക്കുകയും ചെയ്യുന്നതായി കാണിക്കുന്നുണ്ട്. വീഡിയോ അതിന്റെ ക്രിയാന്തമകമായ സൂത്രപ്പണി എന്ന നിലയിൽ വൈറലാകുകയും 20 ദശലക്ഷത്തിലധികം പേർ കാണുകയും നൂറുകണക്കിന് കമൻറുകളും ഏകദേശം മൂന്ന് ദശലക്ഷം ലൈക്കുകളും ലഭിക്കുകയും ചെയ്തു. ചിലർ ഈ വിദ്യയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ, മറ്റുചിലർ ഇത് തറ കൂടുതൽ വൃത്തികേടാക്കും എന്നും വാദിച്ചിട്ടുണ്ട്.
"ഷിമെയറിന്റെ തലയിണയുടെ ഇരുവശങ്ങളും ജീവിതകാലം മുഴുവൻ തണുപ്പാണെന്ന് പ്രതീക്ഷിക്കുന്നതായി," മാഡി എന്ന് പേരുള്ള ഉപയോക്താവ് അഭിപ്രായപ്പെട്ടു. മറ്റൊരു ഉപയോക്താവ് എഴുതിയത് "തറ വൃത്തിയാക്കാൻ പോകുമ്പോൾ ഇത് കണ്ടതിൽ സന്തോഷം ഉണ്ടെന്നാണ്,” മിറർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരുപാട് ആളുകൾ ഇതിൽ വിയോജിക്കുകയും തൂത്തുവാരിയും ബ്രഷും ഉപയോഗിച്ച് ഇതേ പ്രവർത്തിതന്നെ വൃത്തിയായി ചെയ്യാമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. വേറൊരു സ്ത്രീ ഈ ആശയത്തെ ശക്തമായി പ്രതിരോധിച്ചു മുന്നോട്ട് വന്നു. അടിച്ചുവാരി ഉപയോഗിച്ച് ഇതെല്ലാം കൃത്യമായി തൂത്തുവാരാം എന്ന് പറയുന്ന ആളുകൾ ഒരിക്കൽപോലും തൂത്തുവൃത്തിയാക്കാത്തവർ ആയിരിക്കാമെന്ന് എന്ന് അവർ പറയുന്നു. ഒരു ഉപയോക്താവ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തയ്യാറാണെങ്കിലും പേപ്പർ ടവൽ പാഴാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും കൂട്ടിച്ചേർത്തു. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.