Viral | വാര്‍ത്താ വായനയ്ക്കിടെ വായില്‍ ഈച്ച; കൂളായി കൈകാര്യം ചെയ്ത അവതാരകയുടെ വീഡിയോ വൈറൽ
- Published by:Amal Surendran
- news18-malayalam
Last Updated:
കാനഡയിലെ ഗ്ലോബല്‍ ന്യൂസിന്റെ അവതാരകയായ ഫറാ നാസര്‍ ആണ് തത്സമയ വാര്‍ത്ത അവതരണത്തിനിടെ ഈച്ചയെ വിഴുങ്ങിയത്.
വാര്‍ത്ത അവതരണത്തിനിടെ അബദ്ധത്തില്‍ ഒരു ഈച്ചയെ (fly) വിഴുങ്ങുന്ന മാധ്യമപ്രവര്‍ത്തകയുടെ (journalist) വീഡിയോ (video) ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത് (viral). കാനഡയിലെ ഗ്ലോബല്‍ ന്യൂസിന്റെ അവതാരകയായ ഫറാ നാസര്‍ ആണ് തത്സമയ വാര്‍ത്ത അവതരണത്തിനിടെ ഈച്ചയെ വിഴുങ്ങിയത്. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ചായിരുന്നു ഫറ സംസാരിച്ചുകൊണ്ടിരുന്നത്. പെട്ടെന്നാണ് ഒരു പ്രാണി വായില്‍ പോയത്, രണ്ട് സെക്കന്റ് നേരത്തേയ്ക്ക് സംസാരം ചെറുതായൊന്നു നിര്‍ത്തേണ്ടി വന്നു. പക്ഷേ, ഒട്ടും മടിയ്ക്കാതെ അവതരണം തുടരുകയും പരിപാടി പൂര്‍ത്തിയാക്കുകയും ചെയ്തു. ഫറ തന്നെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതും.
'ഇക്കാലത്ത് ചിരി നമുക്കെല്ലാം അത്യാവശ്യം വേണ്ട ഒരു സംഗതിയാണ്. അതിനാല്‍ ഇത് ഇവിടെ പങ്കുവെയ്ക്കുന്നു. ഓണ്‍ എയര്‍ പോകുന്നതിനിടെ ഇന്ന് ഞാന്‍ ഒരു ഈച്ചയെ വിഴുങ്ങി' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ഉണ്ടായ മറ്റൊരു സംഭവത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.
Sharing because we all need a laugh these days. Turns out it's not just @fordnation, I swallowed a fly on air today.
(Very much a first world problem given the story I'm introducing). pic.twitter.com/Qx5YyAeQed
— Farah Nasser (@FarahNasser) August 29, 2022
advertisement
കാര്യങ്ങള്‍ വളരെ ലളിതമായി കാണുന്ന ഫറയുടെ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും അഭിപ്രായ പ്രകടനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. മികച്ച രീതിയില്‍ നിങ്ങള്‍ പ്രശ്‌നത്തെ കൈകാര്യം ചെയ്തു എന്ന് ഒരാള്‍ കമന്റ് ചെയ്തു. പരിഹാസത്തോടെയുള്ള ചില കമന്റുകള്‍ക്ക് ഫറ ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്. ഇനിയൊരു ചിലന്തിയെ വിഴുങ്ങാനായിരുന്നു ഒരാളുടെ നിര്‍ദ്ദേശം. അത് തീര്‍ച്ചയായും ചെയ്യാം എന്നായിരുന്നു ഫറയുടെ മറുപടി.
'ഗ്ലോബല്‍ ചാനല്‍ അവതാരകര്‍ക്ക് ഇടയ്ക്ക് ലഘുഭക്ഷണം നല്‍കുന്നു' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
'ഫറാ, നിങ്ങള്‍ ഒരു മികച്ച അവതാരകയാണ്, അത് കാണിച്ചു തന്നു. എന്തൊരു ശാന്തമായിട്ടാണ് പെരുമാറിയത്! ഞാനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല' എന്നായിരുന്നു ഒരു കമന്റ്.
ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ട്വിറ്ററില്‍ കണ്ട് കഴിഞ്ഞത്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
വാര്‍ത്താ അവതരണത്തിനിടെ സംഭവിക്കുന്ന പല അബന്ധങ്ങളും സമാനമായ രീതിയില്‍ വൈറലായിട്ടുണ്ട്. വാര്‍ത്ത വായിക്കുമ്പോള്‍ വായനക്കാരിയുടെ മുന്‍നിരയിലെ പല്ലുകള്‍ കൊഴിഞ്ഞു പോയ ഒരു വീഡിയോ നേരത്തെ വൈറലായിരുന്നു. ഉക്രെയിന്‍ വാര്‍ത്താചാനലിലെ അവതാരകയ്ക്കാണ് ഇത് സംഭവിച്ചത്. വാര്‍ത്ത വായിക്കുമ്പോള്‍ പല്ല് കൊഴിയുന്ന തത്സമയ വീഡിയോ അവതാരക തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്.
advertisement
ടിഎസ്എന്‍ എന്ന യുക്രേനിയന്‍ മാധ്യമത്തിലെ ജനപ്രിയ ന്യൂസ് റീഡര്‍ മാരിച്കയാണ് ഈ കഥയിലെ നായിക. വാര്‍ത്ത വായിക്കുന്നതിനിടയില്‍ മാരിയുടെ പല്ലുകള്‍ പെട്ടെന്ന് ഇളകി വീഴുകയായിരുന്നു. എന്നിരുന്നാലും, വാര്‍ത്ത വായിക്കുന്നത് നിര്‍ത്താതെ, അവര്‍ പല്ല് കയ്യിലെടുത്തുകൊണ്ട് വാര്‍ത്ത വായന തുടര്‍ന്നു. ഈ സംഭവം കാഴ്ചക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാവരും ഇതു കണ്ടു. സോഷ്യല്‍ മീഡിയയില്‍ സംഗതി ട്രോളാകുകയും ചെയ്തു.
കളിക്കുന്നതിനിടെ തന്റെ ഇളയമകള്‍ വാച്ച് മുഖത്തേക്ക് എറിഞ്ഞതായി മാരിച്ക പറഞ്ഞു. അപ്പോഴാണ് തനറെ മുന്‍നിരയിലെ പല്ലുകള്‍ പോയത്. ആ സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. പിന്നീട് ഡോക്ടറെ കണ്ട അവര്‍, കൃത്രിമ പല്ലുകള്‍ വെക്കുകയായിരുന്നു. ഇതാണ് വാർത്ത വായനയ്ക്കിടെ താഴെ വീണത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2022 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | വാര്‍ത്താ വായനയ്ക്കിടെ വായില്‍ ഈച്ച; കൂളായി കൈകാര്യം ചെയ്ത അവതാരകയുടെ വീഡിയോ വൈറൽ