ജോലി തേടുന്നവരാണോ? റെസ്യൂമെ എങ്ങനെ ആകർഷകമാക്കാം? മുൻ ആമസോൺ റിക്രൂട്ടറുടെ നിർദേശങ്ങൾ
- Published by:Sarika KP
- news18-malayalam
Last Updated:
കൂടാതെ നേട്ടങ്ങളെക്കുറിച്ച് നീണ്ട വരികളിൽ വിശദീകരിക്കുന്നതിന് പകരം അവ ഓരോന്നായി പോയിന്റായി പറയുന്നതാകും ഉചിതമെന്നാണ് ലിൻഡ്സെയുടെ അഭിപ്രായം.
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ സ്വന്തം റെസ്യൂമെയിൽ മുൻപുണ്ടായിരുന്ന ജോലിയിൽ എന്ത് ചെയ്തു എന്നതിനേക്കാളും അതിൽ നിന്നും എന്ത് നേടി എന്ന കാര്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുൻ ആമസോൺ റിക്രൂട്ടറായ ലിൻഡസെ മസ്റ്റേയ്ൻ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് തൊഴിൽ അന്വേഷകർ വരുത്താറുള്ള ചില സ്ഥിരം തെറ്റുകളെ ലിൻഡ്സെ ചൂണ്ടിക്കാട്ടിയത്. ഉണ്ടായിരുന്ന ഒരു ജോലിയിൽ എന്ത് ചെയ്തു എന്നതിനെ നിസ്സാരവൽക്കരിച്ച് എഴുതാതെ അതിൽ നിന്നും നിങ്ങൾക്കുണ്ടായ നേട്ടങ്ങൾ എന്തെല്ലാമെന്ന കാര്യത്തിന് പ്രാധാന്യം നൽകി വേണം എഴുതാനെന്ന് ലിൻഡ്സെ പറയുന്നു.
ജൂനിയർ തലം മുതൽ സി-സ്യൂട്ട് വരെയുള്ള ആളുകൾ ഇതേ തെറ്റ് ആവർത്തിക്കുന്നുണ്ടെന്നും ലിൻഡ്സെ ചൂണ്ടിക്കാട്ടി. കൂടാതെ വ്യത്യസ്ത ഫോണ്ടുകൾ ഉള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നതോ, ഏതെങ്കിലും നിറങ്ങൾ ഉപയോഗിക്കുന്നതോ ഒരു തരത്തിലുള്ള മുൻഗണനയും നൽകുന്നില്ലെന്നും ലിൻഡ്സെ പറയുന്നു. തങ്ങൾ ചെയ്തിട്ടുള്ള ജോലികളെ അനാവശ്യമായി വിശദീകരിക്കുന്നതിനു പകരം ജോലിയിൽ നിങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്ന കാര്യങ്ങളാവണം റെസ്യൂമെയിൽ ഉണ്ടാകേണ്ടതെന്നും ലിൻഡ്സെ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ മുൻപ് ചെയ്തിരുന്ന ജോലിയിൽ നിങ്ങളുടെ തീരുമാനങ്ങൾ വഴി നിങ്ങളുടെ ടീമിലെ അംഗങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങളുണ്ടായി എന്ന കാര്യവും റെസ്യൂമെയിൽ പറയാമെന്ന് ലിൻഡ്സെ സൂചിപ്പിച്ചു.
advertisement
“ നിരവധി പേരുടെ റെസ്യൂമെകൾക്കിടയിൽ നിന്ന് വേറിട്ട് നിൽക്കാൻ ആവശ്യമായ കാര്യങ്ങൾ എല്ലാം റെസ്യൂമെയിൽ ഉൾപ്പെടുത്താം. ഉദാഹരണമായി ഒരു ഹെല്പ് ഡെസ്കിൽ ജോലി ചെയ്ത ഒരാൾ ആണെങ്കിൽ ഒരു ദിവസം എത്രത്തോളം ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്നത് അയാളെ സംബന്ധിക്കുന്ന നേട്ടമാണ്. അത് ചെയ്തു എന്ന് പറയുന്നതിന് പകരം ഒരു ദിവസം അല്ലെങ്കിൽ ഒരു വർഷം എത്രത്തോളം പേരെ തനിക്ക് സഹായിക്കാനായി എന്ന് എടുത്ത് പറയുന്നത് ആ ഉദ്യോഗാർത്ഥിയെ ജോലിയിലേക്ക് കൂടുതൽ അടുപ്പിക്കും” - ലിൻഡ്സെ പറയുന്നു.
advertisement
കൂടാതെ നേട്ടങ്ങളെക്കുറിച്ച് നീണ്ട വരികളിൽ വിശദീകരിക്കുന്നതിന് പകരം അവ ഓരോന്നായി പോയിന്റായി പറയുന്നതാകും ഉചിതമെന്നാണ് ലിൻഡ്സെയുടെ അഭിപ്രായം. ഒരു റിക്രൂട്ടർ വളരെ ചുരുങ്ങിയ സമയം മാത്രമാകും ഒരു റെസ്യൂമെ നോക്കാൻ ചെലവാക്കുകയെന്നും ആ സമയം അതിലെ വിശദീകരണങ്ങൾക്കപ്പുറം എത്ര എന്ന എണ്ണത്തിലേക്കാകും അവർ കൂടുതൽ ശ്രദ്ധിക്കുകയെന്നും ലിൻഡ്സെ കൂട്ടിച്ചേർത്തു. കൂടാതെ മുൻപ് ചെയ്തിരുന്ന ജോലികൾക്ക് ഉദ്യോഗാർത്ഥി എത്രത്തോളം മൂല്യം കല്പിച്ചിരുന്നുവെന്നതും പ്രധാനമാണെന്ന് ലിൻഡ്സെ പറഞ്ഞു.
മുൻ ആമസോൺ റിക്രൂട്ടറായ ലിൻഡ്സെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം റെസ്യൂമെകളെ തന്റെ സേവനകാലത്ത് പരിശോധിച്ച വ്യക്തികൂടിയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 21, 2024 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലി തേടുന്നവരാണോ? റെസ്യൂമെ എങ്ങനെ ആകർഷകമാക്കാം? മുൻ ആമസോൺ റിക്രൂട്ടറുടെ നിർദേശങ്ങൾ