ഹോനാസ് മസെറ്റി; ഈ പത്മശ്രീ പുരസ്‌കാര ജേതാവ് ബ്രസീലിയന്‍ പൗരനെന്ന് വേഷം കൊണ്ട് അറിയാമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ആചാര്യ വിശ്വനാഥ് എന്നും അറിയപ്പെടുന്ന മസെറ്റി ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ജനിച്ചത്
ബ്രസീലിയന്‍ ആത്മീയ ആചാര്യന്‍ ഹോനാസ് മസെറ്റിക്ക് കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചിരുന്നു. വേദങ്ങളെക്കുറിച്ചും വേദാന്ത തത്വചിന്തയെക്കുറിച്ചും ലോകമെമ്പാടുംഅദ്ദേഹം നടത്തി വരുന്നപ്രചാരണങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം സമർപ്പിച്ചത്.ബ്രസീലിലെ ഓഹരി വിപണിയിലെ മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു മസെറ്റി. തനിക്ക് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരം ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പുരസ്‌കാരം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. ''ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത് വലിയൊരു ബഹുമതിയാണ്. എനിക്ക് മാത്രമല്ല, മറിച്ച് ഈ പാരമ്പര്യം പിന്തുടാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചും ഇത് വലിയൊരു കാര്യമാണ്,'' വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ മസെറ്റി പറഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് അദ്ദേഹം.
ആരാണ് ഹോനാസ് മസെറ്റി?
ആചാര്യ വിശ്വനാഥ് എന്നും അറിയപ്പെടുന്ന മസെറ്റി ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ജനിച്ചത്.
ഓഹരി വിപണിയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയറായിട്ടാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കമിട്ടത്. പണം, സുഹൃത്തുക്കള്‍, മികച്ച സാമൂഹിക ജീവിതം എല്ലാമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെട്ടിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ഥം എന്താണെന്ന് അന്വേഷിച്ചിറങ്ങി. ആ അന്വേഷമാണ് അദ്ദേഹത്തെ ഇന്ത്യയിലെത്തിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ നിന്ന് അദ്ദേഹം തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തി. അവിടെ കണ്ടുമുട്ടിയ ആത്മീയ ഗുരുവായ സ്വാമി ദയാനന്ദ സരസ്വതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം മസെറ്റി വേദാന്ത ചിന്തയില്‍ മുഴുകി. വൈകാതെ വിശ്വനാഥ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
advertisement
ഇതിന് ശേഷം ബ്രസീലിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള പെട്രോപോളിസിലെ കുന്നുകളില്‍ വിശ്വ വിദ്യാ ഗുരുകുലം സ്ഥാപിച്ചു. പരമ്പരാഗത വേദ ജ്ഞാനവും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കി. വെറും ഏഴ് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുനിന്നുമായി ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തത്.
Bare feet, Rudraksha Maala & cotton dhoti - meet Jonas Mazetty a Mechanical Engineer from Brazil
He is so influenced by Indian spirituality that he is spreading the knowledge of Vedanta and Bhagavad Gita in the world
He was Awarded Padma Shri
pic.twitter.com/RF64tqtoWR
— Sameer (@BesuraTaansane) May 28, 2025
advertisement
2024ല്‍ പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റെസിയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡര്‍ എന്നാണ് മസെറ്റിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
യോഗയെക്കുറിച്ചും വേദാന്തത്തെക്കുറിച്ചും പോര്‍ച്ചുഗീസിലും ഇംഗ്ലീഷിലും അദ്ദേഹം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 30, 2025 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോനാസ് മസെറ്റി; ഈ പത്മശ്രീ പുരസ്‌കാര ജേതാവ് ബ്രസീലിയന്‍ പൗരനെന്ന് വേഷം കൊണ്ട് അറിയാമോ?