ചീഞ്ഞ മാംസം കഴിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ യൂസർ, ‘കിറുങ്ങാ൯’ സഹായിക്കുമെന്ന് വിശദീകരണം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കൊക്കെയ്൯, കഞ്ചാവ്, എൽ എസ് ഡി, തുടങ്ങിയ ലഹരി പദാർത്ഥങ്ങളേക്കാൾ ഒരുപടി മുന്നിലാണ് ചീഞ്ഞ ഇറച്ചി എന്നാണ് പറയപ്പെടുന്നത്.
ലോകത്ത് മണ്ടന്മാർക്ക് യാതൊരു കുറവുമില്ല എന്ന് ആളുകൾ പറയാറുണ്ടല്ലോ. അത് വളരെ വാസ്തവവുമാണ്. എന്നാൽ ചിലരുടെ മണ്ടത്തരം അതിര് കടക്കുകയും ഒരുപക്ഷെ ജീവ൯ അപായപ്പെടുത്താ൯ വരെ കാരണമാവുകയും ചെയ്തേക്കും. ഇത്തരം ആളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കൽ അത്യാവശ്യമാണ്. ഇത്തരം ഒരു സംഭവത്തെ കുറിച്ചാണ് ഇപ്പോൾ ആളുകൾ ഇന്റർനെറ്റിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ലഹരി ആവശ്യങ്ങൾക്കായി ആളുകൾ ചീഞ്ഞ മാംസം ഉപയോഗിക്കുന്നു എന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണിത്.
അതെ. വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾ പഴക്കമുള്ള ഇറച്ചി ഉപയോഗിക്കുന്ന ആളുകൾ നിലവിലുണ്ട്. ഇത്തരം മാസം ഉപയോഗിച്ചാൽ കിറുങ്ങിയിരിക്കാനും ദീർഘ നേരം ലഹരി അനുഭവം ലഭിക്കുമെന്നുമാണ് ഇത് ഉപയോഗിക്കുന്നവർ നൽകുന്ന വിശദീകരണം.
advertisement
അഥവാ ലഹരി അനുഭവത്തിൽ കൊക്കെയ്൯, കഞ്ചാവ്, എൽ എസ് ഡി, തുടങ്ങിയ ലഹരി പദാർത്ഥങ്ങളേക്കാൾ ഒരുപടി മുന്നിലാണ് ചീഞ്ഞ ഇറച്ചി എന്നാണ് പറയപ്പെടുന്നത്. 2017 ലാണ് ആദ്യമാണ് ഈ വിഷയം ചർച്ചയാണ്. ഇപ്പോൾ ഇന്റർനെറ്റ് ഉപയോക്താക്കൾ വീണ്ടും ഈ വിഷയം ചർച്ചക്കായി എടുത്തിട്ടിരിക്കുകയാണ്.
2017 ൽ 'sv3ige' എന്ന യൂട്യൂബ് യൂസർ ഒരു വർഷം പഴക്കുമുള്ള പച്ച ഇറച്ചി കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇതിൽ രുചിയില്ലായിരുന്നിട്ടു കൂടി ഇതിൽ എരിവുണ്ടെന്നും, ടേസ്റ്റുണ്ടെന്നും, കിറുങ്ങാ൯ സഹായിക്കും എന്നും പറഞ്ഞാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്.ഈയടുത്ത് മറ്റൊരു ട്വിറ്റർ യൂസറും തന്റെ ലഹരി അനുഭവം പങ്കുവെച്ചിരുന്നു. മറ്റൊരു ട്വിറ്റർ യൂസറാണ് ഈ സംഭാഷണത്തിന്റെ സ്ക്രീ൯ഷോട്ട് ചീഞ്ഞ മാസംത്തിന്റെ ചിത്രത്തോടൊപ്പം ഷെയർ ചെയ്തത്.അത്ഭുതകരമെന്നോണം, അദ്ദേഹത്തിന്റെ ഇറച്ചിയുടെ രുചി ഇഷ്ടപ്പെടുകയും അസുഖമൊന്നും ബാധിക്കുകയും ചെയ്തില്ല. എന്നു കരുതി ഇത്തരം മണ്ടത്തരം പരീക്ഷിക്കാ൯ ആരും മുതിരേണ്ടതില്ല.
advertisement
IFLScience ന്റെ വിശദീകരണം അനുസരിച്ച, പുളിച്ച മാംസവും ചീഞ്ഞ മാംസവും തമ്മിൽ ചെറിയ അന്തരമുണ്ട്. ചീഞ്ഞ മംസത്തിൽ മറ്റേതിനേക്കാൾ കൂടുതൽ ബാക്റ്റീയയുടെ സാനിധ്യമുണ്ട്. ഇത് വയറ്റിൽ കൂടുതൽ ഉപദ്രവങ്ങൾക്ക് കാരണമാകും. ഫുഡ് പോയിസണിംഗിന് കാരണാമാകുകയും ആശുപത്രിയിൽ പോകേണ്ട അവസ്ഥയും ഇത് വഴി വന്നേക്കാവുന്നതാണ്.
ഏതെങ്കിലും ഒരു സോഷ്യൽ മീഡിയാ താരം പറഞ്ഞു കരുതി എടുത്തു ചാടി ഇത്തരം മണ്ടത്തരങ്ങൾ പരീക്ഷിക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ.! പലപ്പോഴും പല യൂട്യൂബ് ചാനലുകളും ഇ൯സ്റ്റഗ്രാം താരങ്ങളും വ്യത്യസ്ഥമായ ഭക്ഷണ പരീക്ഷണങ്ങളും ഡയറ്റുകളുമൊക്കെയായി മുന്നോട്ട് വരാറുണ്ട്. എന്നാൽ ഇവ ആധികാരികമോ, വിദദ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയതോ ആയിരിക്കില്ല.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചീഞ്ഞ മാംസം കഴിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ യൂസർ, ‘കിറുങ്ങാ൯’ സഹായിക്കുമെന്ന് വിശദീകരണം