• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്'; നെഞ്ചിൽ തറയ്ക്കുന്ന ചോദ്യവുമായി നെയ്യാറ്റിൻകരയിൽ മരിച്ച രാജന്റെ മകൻ

'നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്'; നെഞ്ചിൽ തറയ്ക്കുന്ന ചോദ്യവുമായി നെയ്യാറ്റിൻകരയിൽ മരിച്ച രാജന്റെ മകൻ

‘സാറേ, ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?'

News18

News18

  • Share this:
    തിരുവനന്തപുരം: കുടിയൊഴിപ്പിക്കൽ പ്രതിരോധിക്കാനുള്ള ആത്മഹത്യ ശ്രമത്തിൽ  മരിച്ച രാജന്റെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള കുഴിയെടുക്കന്ന മകന്റെ കരച്ചിൽ കേരള മനസാക്ഷിക്ക് മുന്നിൽ നോവായി അവശേഷിക്കുന്നു. രാജനു പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചു. തർക്ക ഭൂമിയിൽ കുഴിയെടുക്കാൻ ശ്രമിക്കുന്നതിനിടെ  മകനെ പൊലീസുകാർ ഇന്നലെ തടയാൻ ശ്രമിച്ചിരുന്നു.

    ‘സാറേ, ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?' - രാജന്റെ മകൻ തടയാനെത്തിയ പൊലീസുകാരോട് ചോദിച്ചതാണിത്.

    Also Read വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

    കൊടിക്കുന്നിൽ സുരേഷ് എം.പി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ വീഡിയോ ഇപ്പോൾ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ‘രണ്ടും കയ്യും കൂപ്പി പറയുകയാണ്, ഉപദ്രവിക്കരുത്’ എന്ന് പ്രായമായൊരു സ്ത്രീ പൊലീസുകാരോട് പറയുന്നതും വിഡിയോയിൽ കേൾക്കാം.

    കോടതി ഉത്തരവ് അനുസരിച്ച് വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനും മുന്നിലാണു രാജൻ ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച രാജൻ ലൈറ്റർ കത്തിക്കാന്‍ ഓങ്ങിയതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജൻ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണു മരിച്ചത്.

    അതേസമയം താൻ തീ കൊളുത്തിയില്ലെന്നും, മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു.
    Published by:Aneesh Anirudhan
    First published: