വിവാഹമോചനത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ ഒപ്പിട്ട് മുന്‍ ഭര്‍ത്താവ് 41 ലക്ഷം രൂപയുടെ വായ്പയെടുത്തതായി ഭാര്യ

Last Updated:

2022 മുതല്‍ ഭർത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് പരാതിക്കാരിയായ യുവതി

News18
News18
വിവാഹമോചനത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ ഒപ്പിട്ട് മുന്‍ ഭര്‍ത്താവ് 41 ലക്ഷം രൂപയുടെ വായ്പയെടുത്തതായി ഭാര്യയുടെ പരാതി. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയയുടെ അടിസ്ഥാനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നോയിഡയ്ക്ക് സമീപമുള്ള ഇറ്റാവയിലാണ് സംഭവം.
2022 ജൂണ്‍ മുതല്‍ ഭര്‍ത്താവ് കുല്‍ഭൂഷണ്‍ സിംഗില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണ് പരാതിക്കാരിയായ യുവതി. ഈ സമയത്ത് സിംഗ് യുവതിയുടെ പേരില്‍ ഡല്‍ഹിയിലുള്ള ഫ്‌ളാറ്റ് ഈട് നല്‍കി വായ്പയെടുത്തു. യുവതിയുടെ വ്യാജ ഒപ്പ് ബാങ്കില്‍ നല്‍കിയാണ് വായ്പയെടുത്തതെന്നും പരാതിയില്‍ പറയുന്നു. ഐഡിബിഐ ബാങ്കിന്റെ സെക്ടര്‍-63ലെ ശാഖയിലെ ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്തതായി യുവതി പരാതിയില്‍ ആരോപിച്ചു.
മാതാപിതാക്കളുടെ സഹായത്തോടെ കോണ്ട്‌ലിയിലെ മയൂര്‍ വിഹാര്‍ ഫേസ്-3യിലാണ് യുവതിയുടെ പേരിലുള്ള ഫ്‌ളാറ്റ് നിലനില്‍ക്കുന്നത്. ഇത് വാങ്ങുന്നതിന് 2017ല്‍ ഐഡിബിഐ ബാങ്കില്‍ നിന്ന് ഇവര്‍ 42 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടായിരുന്നു. 2022 ജൂണ്‍ ആയപ്പോഴേക്കും ഈ വായ്പയില്‍ 12.70 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരുന്നു. ഇതേ വസ്തുവില്‍ തന്റെ സമ്മതമില്ലാതെ മുന്‍ ഭര്‍ത്താവ് 41 ലക്ഷം രൂപ കൂടി ടോപ് അപ് ലോണ്‍ എടുത്തതായി യുവതി കണ്ടെത്തി.
advertisement
ബാങ്കിനെ സമീപിച്ചപ്പോള്‍ ബ്രാഞ്ച് മാനേജര്‍ വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയും അവരോട് അവിടെനിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് തന്റെ മുന്‍ ഭര്‍ത്താവ് വ്യാജരേഖ ചമച്ച് ടോപ് അപ് ലോണ്‍ എടുത്ത കാര്യം അവര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും സെക്ടര്‍ 63 പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹമോചനത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ ഒപ്പിട്ട് മുന്‍ ഭര്‍ത്താവ് 41 ലക്ഷം രൂപയുടെ വായ്പയെടുത്തതായി ഭാര്യ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement