ദുബായില്‍ 15 മിനിറ്റ് നേരത്തെ യാത്രയ്ക്ക് 1.2 ലക്ഷം രൂപയുടെ 'ഊബര്‍ മങ്കി'; കുരങ്ങനെത്തിയത് ലംബോര്‍ഗിനിയില്‍
- Published by:Sarika N
- news18-malayalam
Last Updated:
ദുബായിൽ നിന്ന് ഒരു സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
ലോകമെമ്പാടും വിവിധ തരത്തിലുള്ള റൈഡുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഊബർ. ചെറിയ ഇക്കോണമി കാറുകൾ മുതൽ ആഢംബര വാഹനങ്ങൾ വരെ ഇവർ നൽകി വരുന്നു. ദുബായിൽ നിന്ന് ഒരു സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 'ഊബർ മങ്കി' എന്ന പേരിൽ ഒരു റൈഡ് ബുക്കു ചെയ്യുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. വീഡിയോ കണ്ട് ആളുകൾ അത്ഭുതവും അതിശയവും രേഖപ്പെടുത്തി. ഈ വീഡിയോ യഥാർത്ഥത്തിലുള്ളതാണോ അതോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണോയെന്ന് ചിലർ സംശയം ഉന്നയിക്കുകയും ചെയ്തു. 15 മിനിറ്റ് മാത്രമുള്ള യാത്രയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവെന്ന് യുവതി വീഡിയോയിൽ കാണിക്കുന്നു.
അടുത്തതായി ഒരു കുരങ്ങൻ ലംബോർഗിനി ഉറുസ് കാറിന്റെ വാതിൽ തുറന്ന് ഡ്രൈവർ സീറ്റിലിരിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. കുരങ്ങൻ ഡ്രൈവറായി എത്തിയാൽ തന്റെ യാത്ര സുരക്ഷിതമായിരിക്കുമോ എന്ന് ചോദിച്ച് അവർ പരിഭ്രാന്തയാകുന്നുണ്ട്. എന്നാൽ, താൻ സുരക്ഷിതമായി ഹോട്ടലിൽ എത്തുമെന്നും അവർ പ്രതീക്ഷ പങ്കുവെച്ചു.
advertisement
''ദുബായിൽ ഊബർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് കാണിച്ചുതരാം. ഞാൻ ഈ 'ഊബർ മങ്കി'യാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്റെ ഊബർ ഇവിടെയുണ്ട്. അത് ഉറുസ് ആണ്, അതെനിക്ക് വളരെ ഇഷ്ടമാണ്. കാറിന്റേത് ഒരു നല്ല ഡ്രൈവറാണെന്ന് തോന്നുന്നു. ഞാൻ അതിനെ വിശ്വസിക്കണമെന്ന് കരുതുന്നു. എന്നാൽ അതിന്റെ ലൈസൻസ് ഞാൻ ചെക്ക് ചെയ്തിട്ടില്ല, അതിന് ലൈസൻസ് ഉണ്ടോയെന്ന് പോലും എനിക്ക് അറിയില്ല. ഞാൻ അതിനെ വിശ്വസിക്കുന്നു. അതിന് കഴിവ് ഉണ്ടെന്ന് തോന്നുന്നു. കാറിന്റെ ഉൾഭാഗം എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. എല്ലാം ചുവപ്പാണ്. ഇത് എന്നെ അപകടത്തിൽപ്പെടുത്തില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഹോട്ടലിലേക്ക് 15 മിനിറ്റ് നേരത്തെ യാത്രയുണ്ട്,'' യുവതി പറഞ്ഞു. ആദ്യം ഡ്രൈവർ സീറ്റിലിരുന്ന കുരങ്ങൻ യുവതി കാറിലേക്ക് കയറാൻ നോക്കിയപ്പോൾ അടുത്ത സീറ്റിലേക്ക് മാറിയിരിക്കുന്നത് കാണാം. ഒടുവിൽ താൻ തന്നെ കാർ ഓടിക്കണമോയെന്ന് യുവതി കുരങ്ങിനോട് ചോദിക്കുന്നതും കേൾക്കാം.
advertisement
ദുബായ് 'വേറെ ലെവലാണ്' എന്നാണ് വീഡിയോയ്ക്ക് യുവതി കാപ്ഷനായി നൽകിയത്.വളരെ വേഗമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോ യഥാർത്ഥമാണോയെന്നും എഐ അല്ലേയെന്നും ഒരാൾ കമന്റ് ചെയ്തു.
ഇത് നിയമപരമാണോയെന്ന് മറ്റൊരാൾ ചോദിച്ചു. ഇത്രയും പണത്തിന് നിങ്ങൾക്ക് ഒരു ഐഫോൺ ലഭിക്കുമെന്ന് മറ്റൊരാൾ പറഞ്ഞു.
കഴിഞ്ഞ വർഷം ദുബായിൽ നിന്നുള്ള മറ്റൊരു ഊബർ റൈഡ് വൈറലായിരുന്നു. ഒരു സ്ത്രീ മരുഭൂമിയിൽ ഊബർ ഒട്ടകത്തെ ബുക്ക് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. താൻ വഴി തെറ്റിപ്പോയെന്നും ഊബർ ആപ്പ് പരിശോധിച്ചപ്പോൾ ഒരു ഒട്ടകത്തെ ലഭ്യമാണെന്ന് കണ്ടുവെന്നും സ്ത്രീ പറഞ്ഞു. ഇതിന് പിന്നാലെ ദീപക് എന്ന് പേരുള്ളയാൾ ഒട്ടകവുമായി അവിടെയെത്തി. ഒട്ടക സവാരി നടത്താൻ കഴിഞ്ഞതിൽ യുവതി അത്ഭുതപ്പെടുന്നതും ആവേശഭരിതയാകുന്നതും വീഡിയോയിലുണ്ട്.
advertisement
ജെറ്റ്‌സെറ്റ് ദുബായ് എന്ന പ്രാദേശിക ടൂർ കമ്പനിക്ക് വേണ്ടിയുള്ള ഒരു പ്രോമോഷണൽ പരസ്യമായിരുന്നു അതെന്ന് പിന്നീട് വെളിപ്പെട്ടു. വിനോദസഞ്ചാരികൾക്ക് ഒട്ടക സവാരി ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായിലെ ദുബായ്-ഹത്ത റോഡിനടുത്തുള്ള അൽ ബദായറിലാണ് ഈ സവാരി നടന്നതെന്നും വീഡിയോയിൽ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 09, 2025 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദുബായില്‍ 15 മിനിറ്റ് നേരത്തെ യാത്രയ്ക്ക് 1.2 ലക്ഷം രൂപയുടെ 'ഊബര്‍ മങ്കി'; കുരങ്ങനെത്തിയത് ലംബോര്‍ഗിനിയില്‍


