ന്യൂയോര്‍ക്ക്: ഹോട്ടല്‍ ബില്ലില്‍ കഴിച്ച ഭക്ഷണത്തിന് പുറമെ ഹോട്ടല്‍ ജീവനക്കാരുടെ ആരോഗ്യത്തിനും വേണ്ടി പണം ഈടാക്കിയെന്ന് പരാതി. ആഷ്ലി നിക്കോള്‍ എന്ന ടിക് ടോക്കറാണ് ഹോട്ടല്‍ ബില്ലിന്റെ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയത്.
ലോസ് എഞ്ചല്‍സിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആഷ്ലിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ച ബില്ല് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ ആരോഗ്യം എന്നെഴുതി ഒരു നിശ്ചിത തുക ഈടാക്കിയിരിക്കുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
” വളരെ അസാധാരണമായൊരു അനുഭവമാണ് എനിക്കുണ്ടായത്. ലോസ് എഞ്ചല്‍സില്‍ ഇപ്പോള്‍ മഞ്ഞും മഴയുമാണ്. അതിനാല്‍ ഞാനും എന്റെ അടുത്ത സുഹൃത്തും കൂടി ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി. ഓസ്റ്റീരിയ ലാ ബുക്കയെന്നാണ് ഹോട്ടലിന്റെ പേര്. ലോസ് ഏഞ്ചല്‍സിലെ ഒരു ഇറ്റാലിയന്‍ ഹോട്ടലാണിത്. നിരവധി തവണയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. ശേഷം ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചു. ബില്ല് വന്നപ്പോഴാണ് ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്,’ ആഷ്ലി പറഞ്ഞു.
Also read-ആറു പൂച്ചകളെ പോറ്റാൻ സ്വന്തം ആഹാരം ആഴ്ചയിൽ ഒരിക്കൽ മാത്രമാക്കിയ യുവതി
അഞ്ച് ശതമാനമാണ് ജീവനക്കാരുടെ ആരോഗ്യം എന്ന പേരില്‍ ഹോട്ടല്‍ ഈടാക്കിയിരിക്കുന്നത് എന്ന് ബില്ലില്‍ കാണാവുന്നതാണ്. എന്താണ് ഇങ്ങനെ ഒരു വിഭാഗം ബില്ലില്‍ വന്നത് എന്നതിനെപ്പറ്റി ഹോട്ടല്‍ ജീവനക്കാരനോട് ആഷ്ലി ചോദിച്ചിരുന്നു.
View this post on Instagram
അത് ജീവനക്കാരുടെ ആരോഗ്യരക്ഷ സംവിധാനത്തിലേക്ക് ഉള്ളതാണെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. തുടര്‍ന്ന് 412 രൂപയാണ് ഈ വിഭാഗത്തിന് വേണ്ടി ആഷ്ലിയ്ക്ക് കൊടുക്കേണ്ടി വന്നത്. പിന്നീട് എല്ലായിടത്തും ഇങ്ങനെ ഈടാക്കാറുണ്ടോയെന്ന് ആഷ്ലി സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചു. ആഷ്ലിയുടെ ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇത്തരം ചാര്‍ജ് ഈടാക്കുന്നുണ്ടെന്നായിരുന്നു ഒരാളുടെ മറുപടി.
” ഞാന്‍ വളരെ സ്ന്തോഷത്തോടെ ആ പണം കൊടുക്കും. ടിപ്പും കൊടുക്കും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് വല്ലപ്പോഴുമല്ലെ. ജീവനക്കാരുടെ എന്തെങ്കിലും അത്യാവശ്യത്തിനായി ശേഖരിക്കുന്ന ഫണ്ടായിരിക്കും അത്,’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
” ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ ആ അഞ്ച് ശതമാനം ഞാന്‍ കൊടുക്കും. അല്ലാതെ ആ തുക ഹോട്ടല്‍ ഉടമയ്ക്കാണ് പോകുന്നത് എങ്കില്‍ ആ തുക നല്‍കില്ല”, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
നമുക്ക് സാര്‍വത്രിക പരിരക്ഷയുണ്ടായിരുന്നെങ്കില്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. ടിപ്സ് കൊണ്ട് മാത്രം ജീവിക്കാന്‍ അനുവദിക്കാതെ ആളുകള്‍ക്ക് ജീവിക്കാനാവശ്യമായ മിനിമം കൂലി നല്കാന് ശ്രമിക്കണം എന്നായിരുന്നു മറ്റൊരു കമന്റ്.
അതേസമയം അമേരിക്കയില്‍ ഗ്രാറ്റുവിറ്റി എന്നറിയപ്പെടുന്ന ഒരു ടിപ് സംവിധാനം നിലനില്‍ക്കുന്നുണ്ട്. ബില്ലിന് മുകളില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് ഈ അധിക ബോണസ്. വില്‍പ്പന നികുതിയ്ക്ക് മുമ്പാകെ തന്നെ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.