ക്ഷീണം ബ്രേക്ക് അപ്പ് മൂലമെന്ന് കരുതി; എന്നാലത് സ്കിൻകാന്‍സറിന്റെ ലക്ഷണമായിരുന്നു: യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Last Updated:

യുവതി 18 മാസത്തോളും തുടർച്ചയായി ക്രീമുകളും നേസല്‍ സ്‌പ്രേകളും ഉപയോഗിച്ചതോടെ ശരീരത്തിൽ കൂടുതൽ ടാൻ വരാൻ തുടങ്ങി

News18
News18
ഇന്നത്തെ കാലത്ത് ബന്ധങ്ങളും വേര്‍പിരിയലുകളും സര്‍വസാധാരണമായ കാഴ്ചയാണ്. എങ്കിലും ഇത്തരം വേർപിരിയലുകൾ ആളുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ചിലര്‍ അതില്‍ നിന്ന് വേഗത്തില്‍ മറികടക്കും. ചിലരിൽ വളരെക്കാലം അതിന്റെ പ്രത്യാഘാതം നീണ്ടുനില്‍ക്കും. എന്നാല്‍, പങ്കാളിയില്‍ നിന്നുണ്ടായ വേര്‍പിരിയലിന് ശേഷം ശരീരം കാണിച്ച ചില ലക്ഷണങ്ങള്‍ മാരകമായ അസുഖം തിരിച്ചറിയാന്‍ ഇടയാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി. എക്‌സ്മൗത്തില്‍ നിന്നുള്ള എയര്‍ ഹോസ്റ്റസായ ക്ലോ ബ്രോഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പങ്കാളിയുമായുള്ള വേര്‍പിരിയലിന് ശേഷം തനിക്ക് വളരെയധികം ക്ഷീണം അനുഭവപ്പെട്ടിരുന്നെന്നും എന്നാല്‍, അത് വേര്‍പിരിയല്‍ മൂലമാണെന്നും ക്ലോ കരുതി. ജീവിതത്തിൽ തനിച്ചായിപ്പോയതിന്റെ വിഷമം ക്ലോയെ അലട്ടിയിരുന്നു. അവരുടെ പ്രൊഫഷന്റെ ഭാഗമായി ഉറക്കത്തിന്റെ പ്രശ്‌നമായ ജെറ്റ് ലാഗും(പല സമയങ്ങളിലുള്ള സ്ഥലത്തേക്ക് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഉറക്കത്തിലുണ്ടാകുന്ന പ്രശ്‌നം) അവര്‍ അനുഭവിച്ചിരുന്നു. ഇതും അവരെ പലപ്പോഴും തളര്‍ത്തിയിരുന്നു. എന്നാല്‍, ഈ ക്ഷീണം ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണമാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
ക്ലോ ഇടയ്ക്കിടെ സണ്‍ബെഡുകള്‍ ഉപയോഗിച്ചിരുന്നതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമേണ അതിന്റെ ഉപയോഗത്തിന്റെ ആവൃത്തി വര്‍ധിച്ചുവന്നു. അത് ഉപയോഗിക്കുമ്പോഴുള്ള ടാന്‍ ക്ലോയ്ക്ക് ഇഷ്ടമായിരുന്നു. തുടര്‍ന്ന് ആറ് മാസത്തോളം തുടർച്ചയായി അവര്‍ സണ്‍ബെഡ് ഉപയോഗിച്ചു. 18 മാസത്തോളും ക്രീമുകളും നേസല്‍ സ്‌പ്രേകളും ഉപയോഗിച്ചതോടെ അവരുടെ ടാന്‍ കൂടുതല്‍ വര്‍ധിച്ചു. ഇത് സണ്‍ബെഡുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിച്ചു.
എന്നാല്‍ ക്ഷീണം വര്‍ധിക്കുകയും കൈയ്യില്‍ ഒരു മറുക് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ക്ലോ ഡോക്ടറെ കണ്ടു. പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യമാണ് വെളിപ്പെട്ടത്. മെലനോമ എന്ന സ്‌കിന്‍ കാന്‍സറായിരുന്നു അത്. യുകെയില്‍ മാത്രം ഒരു വര്‍ഷം 2500 പേര്‍ക്കാണ് ഈ രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നത്.
advertisement
ക്ലോയെ സംബന്ധിച്ചിടത്തോളം ഈ രോഗ നിര്‍ണയം വളരെ അപ്രതീക്ഷിതമായിരുന്നു. കാരണം വേര്‍പിരിയലുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് അവര്‍ കരകയറുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, രോഗനിര്‍ണയം വേഗത്തില്‍ നടത്തിയതിനാല്‍ അവര്‍ ചികിത്സയ്ക്ക് വിധേയയാകുകയും രോഗം സുഖപ്പെടുകയുംചെയ്തു. ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ഷീണം ബ്രേക്ക് അപ്പ് മൂലമെന്ന് കരുതി; എന്നാലത് സ്കിൻകാന്‍സറിന്റെ ലക്ഷണമായിരുന്നു: യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement