ക്രിസ്മസ് ന്യൂ ഇയർ ബമ്പർ | ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി തെങ്കാശിപട്ടണത്തിലേക്ക്

Last Updated:

തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ്  ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്.

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനം നേടിയ കോടീശ്വരൻ ആരെന്ന ആകാംഷയിലായിരുന്നു ആളുകൾ. ആ​ര്യ​ങ്കാ​വി​ലെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ ​വി​റ്റ​ ​ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ഹ​മ്മ​ദ് ​യാ​സി​ന്‍ എന്നയാൾ​ ​ന​ട​ത്തു​ന്ന​ ​ഹോ​ള്‍​സെ​യി​ല്‍​ ​ഏ​ജ​ന്‍​സി​യാ​യ​ ​എ​ന്‍.​എം.​കെ​യി​ല്‍​ ​നി​ന്നാ​ണ് ​തെ​ങ്കാ​ശി​ ​സ്വ​ദേ​ശി​യാ​യ​ ​വെ​ങ്കി​ടേ​ശി​ന്റെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ക്ക് ​സ​മ്മാ​നാ​ര്‍​ഹ​മാ​യ​ ​ടി​ക്ക​റ്റ് ​കി​ട്ടി​യ​ത്.​ ​
ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും വിജയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആരെങ്കിലും എടുത്ത ലോട്ടറിക്കാകും സമ്മാനം ലഭിച്ചതെന്ന് ഏജൻസി ഉടമ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കേരള ലോട്ടറിയുടെ പന്ത്രണ്ട് കോടി സമ്മാനം അതിർത്തി കടന്നോ എന്ന സംശയവും ഇതോടെ ബലപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആ ഭാഗ്യാവാൻ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. തെങ്കാശി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളാണ് പന്ത്രണ്ട് കോടി നേടി ബമ്പർ അടിച്ചത്.
advertisement
തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ്  ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക.. കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും അത് തീർക്കണമെന്നും പറയുന്ന ഷറഫുദ്ദീൻ ഇത്രയും വലിയൊരു തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Money/
ക്രിസ്മസ് ന്യൂ ഇയർ ബമ്പർ | ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി തെങ്കാശിപട്ടണത്തിലേക്ക്
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement