World Rose Day 2020| ഇന്ന് റോസാപ്പൂക്കളുടെ ദിനം; ക്യാൻസർ പോരാളികൾക്ക് സന്തോഷവും പ്രതീക്ഷയും നേർന്ന് നെറ്റിസൺസ്

Last Updated:

സെപ്റ്റംബർ 22 റോസാപ്പൂക്കളുടെ ദിനമായി ആചരിക്കുന്നത് എന്തിന്?

ഇന്ന് റോസാപ്പൂക്കളുടെ ദിനമാണ്. റോസാപ്പൂവ് എന്നുകേൾക്കുമ്പോൾ പ്രണയത്തെ കുറിച്ചായിരിക്കും നിങ്ങൾ ചിന്തിക്കുക. എന്നാൽ ഇത് മറ്റൊരു അനശ്വര പ്രണയത്തിന്റെ കഥയാണ് നമ്മെ ഓർമിപ്പിക്കുന്നത്. ക്യാൻസറിനോട് പടവെട്ടുന്ന ലക്ഷക്കണക്കിന് പേർക്ക് ആശയും പ്രതീക്ഷയും പകർന്നു നൽകുന്ന ദിനം, സെപ്റ്റംബർ 22.
ക്യാൻസർ രോഗികളിൽ പ്രത്യാശ പകർന്നു നൽകാൻ വേണ്ടി ലോകം മാറ്റിവെച്ചിരിക്കുകയാണ് ഈ ദിവസം. പോരാട്ടാത്തിനിടെ തളർന്നുപോയ ക്യാൻസർ രോഗിക്ക് റോസാപ്പൂവ് നൽകി, നിനക്കൊപ്പം ഞാനുമുണ്ട് എന്ന് ഉറപ്പുനൽകാനുള്ള ദിവസം കൂടിയാണ് ഈ റോസ് ദിനം.
കാനഡയിലെ മിടുക്കിയായ മെലിൻഡ റോസിന്റെ ഓർമയ്ക്കാണ് ഈ ദിനം ലോകം മാറ്റിവെച്ചിരിക്കുന്നത്. പന്ത്രണ്ടാം വയസില്‍ റോസിന് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രക്താര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.ആറുമാസത്തിനപ്പുറം റോസ് ഇനി ജീവിച്ചിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജീവിതത്തോടുള്ള പ്രണയം റോസിനെ പിന്നെയും മാസങ്ങളോളും ജീവിപ്പിച്ചു. ഇതിനിടെ അവള്‍ തന്നെപ്പോലെ രോഗബാധിതയായവർക്കായി കത്തുകളെഴുതി. കവിതകളെഴുതി അയച്ചു.
advertisement
സ്‌നേഹത്തിന്റെ നറുമണം കലര്‍ന്ന അവളുടെ വാക്കുകള്‍ നിരവധി പേർക്ക് പുത്തനുണർവ് നൽകി. വേദനകളില്‍ നിന്നും അവരെ ഉണര്‍ത്തി. ജീവിക്കാനുള്ള പ്രത്യാശ പകർന്നുനൽകി. ജീവനുള്ള കാലം വരെ ജീവിതത്തെ സ്‌നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തുന്നതിനും റോസിന്റെ അക്ഷരങ്ങള്‍ അവരെ പ്രേരിപ്പിച്ചു. മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരെയും ചിരിച്ച മുഖവുമായി ഇരുന്ന റോസ് ഡോക്ടര്‍മാര്‍ക്കെല്ലാം അത്ഭുതമായി. മരണശേഷം അവളെ ജീവിതത്തിന്റെ അടയാളമായി രേഖപ്പെടുത്താന്‍ അവളുടെ പ്രിയപ്പെട്ടവര്‍ ആഗ്രഹിച്ചു. അങ്ങനെ റോസിന്റെ ഓര്‍മ്മയ്ക്കായാണ്, സെപ്തംബര്‍ 22, റോസാപ്പൂക്കളുടെ ദിനമായി ആചരിക്കുന്നത്.
advertisement
എല്ലാവർഷവും ഈ ദിനത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം ക്യാൻസർ പോരാളികൾക്ക് പിന്തുണയുമായി നെറ്റിസൺസ് എത്താറുണ്ട്. റോസാപുഷ്പത്തിനൊപ്പം ഹൃദയംതൊടുന്ന കുറിപ്പുകളും പങ്കുവെക്കുന്നു. നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറും ഹൃദയകാരിയായ കുറിപ്പ് ട്വീറ്ററിൽ പങ്കിട്ടു. സോഷ്യൽ മീഡിയയിൽ വന്ന ചില റോസ് ദിന പോസ്റ്റുകൾ കാണാം:
advertisement
advertisement
advertisement
ക്യാൻസർ രോഗികൾക്കൊപ്പം അൽപസമയം പങ്കിടാനും സ്നേഹം പങ്കിടാനും ഈ ദിവസം ഒട്ടേറെപേർ നീക്കിവെക്കുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
World Rose Day 2020| ഇന്ന് റോസാപ്പൂക്കളുടെ ദിനം; ക്യാൻസർ പോരാളികൾക്ക് സന്തോഷവും പ്രതീക്ഷയും നേർന്ന് നെറ്റിസൺസ്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement